ഓ​പ്പ​ണ്‍ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കുമ്പോൾ…!  അവഗണനയുടെ ബാക്കിപത്രമായി പാലക്കാട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

മം​ഗ​ലം​ഡാം: ജി​ല്ല​യി​ലെ ഓ​പ്പ​ണ്‍ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ മം​ഗ​ലം​ഡാം ഉ​ദ്യാ​നം തു​റ​ക്കു​ന്പോ​ൾ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത് പൊ​ന്ത​ക്കാ​ടു​ക​ളും അ​വ​ഗ​ണ​ന​യു​ടെ നി​ശ​ബ്ദ​ത​യും മാ​ത്രം.​

ഒ​ന്പ​തുമാ​സം മു​ന്പ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​ൻ വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്ത കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഡ്വ​വ​ഞ്ച​ർ പാ​ർ​ക്ക് തു​റ​ന്നുകൊ​ടു​ക്കു​ന്ന​തി​ൽ ഇ​നി​യും അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്.

പ്ര​വേ​ശ​ന ഫീ​സ് മു​ട​ക്കി അ​ക​ത്തുക​ട​ക്കു​ന്ന​വ​ർ​ക്ക് എ​ന്തെ​ങ്കി​ലു​മൊ​ക്കെ പു​തു​മ തോ​ന്നി​ക്കു​ന്ന​താ​ണ് പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഇ​വി​ടു​ത്തെ അ​ഡ്വ​വ​ഞ്ച​ർ പാ​ർ​ക്ക്.

എ​ന്നാ​ൽ അ​തു തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​കു​ന്നി​ല്ല.​ ക​യ​റു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ മു​ള്ളു​ക​ൾ ത​ട​സം വ​ച്ചും റി​ബ​ണ്‍ കെ​ട്ടി​യും ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. മ​ര​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു​ള്ള റോ​പ്പ് വേ, ​ബാ​ല​ൻ സിം​ഗ് ബ്രി​ഡ്ജ് തു​ട​ങ്ങി​യ​വ​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.​

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​ന്പ​ത​ര മാ​സം പി​ന്നി​ടു​ന്പോ​ഴും ഉ​ദ്യാ​നം തു​റ​ക്കു​ന്ന​തി​നൊ​പ്പം എ​ന്തു​കൊ​ണ്ട് ഇ​ത്ര​യും കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച പാ​ർ​ക്കു​ക​ൾ കൂ​ടി തു​റ​ക്കു​ന്നി​ല്ല എ​ന്ന​തി​ന് ഉ​ത്ത​ര​മി​ല്ല.

കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ കു​ട്ടി​ക​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള ചെ​റി​യ സി​മ​ന്‍റ് ബ​ഞ്ച് പോ​ലും ഉ​പ​യോ​ഗി​ക്കും മു​ന്പേ ത​ക​ർ​ന്നു. ഇ​പ്പോ​ൾ ത​ട്ടും മു​ട്ടും കൊ​ടു​ത്താ​ണ് ക​ഷ്ടി ഒ​ന്ന​ര​യ​ടി ഉ​യ​ര​മു​ള്ള ബ​ഞ്ച് പോ​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഡി​സൈ​നിം​ഗി​ലും നി​ർ​മാ​ണ​ത്തി​ലും വ​ന്ന അ​പാ​ക​ത മൂ​ലം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യും പ​ല ത​വ​ണ പൊ​ളി​ച്ചു പണി​താ​ണ് ഇ​പ്പോ​ൾ ഇ​രു​ന്പുക​ന്പി​ക​ളു​ടെ ബ​ല​ത്തി​ൽ താ​ങ്ങി നി​ർ​ത്തി​യി​ട്ടു​ള്ള​ത്.​

പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ക​ല​പ്പ​യേ​ന്തി​യ ക​ർ​ഷ​ക​നെ മാ​റ്റി കൈ​ക്കോ​ട്ട് താ​ഴെ വ​ച്ച ക​ർ​ഷ​ക​ന്‍റെ പ്ര​തി​മ​യാ​ക്കി ക​ർ​ഷ​ക​നെ അ​പ​മാ​നി​ക്കു​ന്ന വി​ധ​മാ​ക്കി.

കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച​തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളൊ​ന്നും ഡാ​മി​ൽ കാ​ണാ​ത്ത​തും വ​ലി​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

ഇ​ട​ക്കി​ടെ കു​റെ കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത​ല്ലാ​തെ ചെ​യ്ത പ്ര​വൃ​ത്തി​ക​ൾ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി സം​ര​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ കോ​ടി​ക​ൾ പാ​ഴാ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​ ​

നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും പൂ​ർ​ത്തി​ക​ര​ണോ​ദ്ഘാ​ട​നവും ​മു​റ​യ്ക്ക് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ​യൊ​ന്നും വി​ക​സ​ന വെ​ളി​ച്ചം മം​ഗ​ലം ഡാ​മി​ൽ കാ​ണു​ന്നി​ല്ലെ​ന്നാ​ണ് ഡാം ​നി​വാ​സി​ക​ളും പ​റ​യു​ന്ന​ത്.​

ഒ​ന്പ​തുവ​ർ​ഷം മു​ന്പ് 4.62 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തി​യ ഉ​ദ്യാ​ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ മ​തി​യാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​തെ പൊ​ട്ടി​പൊ​ളി​ഞ്ഞ​പ്പോ​ഴാ​ണ് വീ​ണ്ടും കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച​ത്. ​

മം​ഗ​ലം ഡാ​മി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ൾ വ​രു​ന്നി​ല്ലെ​ന്ന​താ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം പ​ങ്കു​വയ്​ക്കാ​നു​ള്ള​ത്.​

മ​ല​ന്പു​ഴ​യെ വെ​ല്ലു​ന്ന മ​നോ​ഹാ​രി​ത മം​ഗ​ലം ഡാ​മി​നു​ണ്ടെ​ങ്കി​ലും എ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​ണ്. റി​സ​ർ​വോ​യ​റി​ൽ ഇ​വി​ടു​ത്തെ ത​ന്നെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​ങ്ങാ​ട സ​വാ​രി ആ​രം​ഭി​ച്ചാ​ൽ ത​ന്നെ നി​ര​വ​ധി പേ​രെ​ത്തും.​

ബോ​ട്ടുയാ​ത്ര​യ്ക്കു പ​റ്റി​യ തു​രു​ത്തു​ക​ളും റി​സ​ർ​വോ​യ​റി​ലു​ണ്ട്.മം​ഗ​ലം​ഡാം ഉ​ദ്യാ​ന​ത്തി​ന്‍റെ പ​കു​തി പോ​ലു​മി​ല്ലാ​ത്ത പോ​ത്തു​ണ്ടി ഡാ​മി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ ഒ​ട്ടേ​റെ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ വ​രു​ന്പോ​ൾ മം​ഗ​ലം​ഡാ​മി​ൽ കാ​ൽ നൂ​റ്റാ​ണ്ടാ​യി ന​ട​ക്കു​ന്ന​ത് വി​ക​സ​ന പ്ര​ഹ​സ​നം മാ​ത്ര​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

Related posts

Leave a Comment