കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗള വനത്തില് അജ്ഞാത മൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് പിന്നിലായുള്ള മംഗള വനത്തിന്റെ ഉള്ളിലായി സിഎംഎഫ്ആര്ഐ ഗേറ്റിലെ കമ്പിയില് കോര്ത്ത നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. നഗ്നമായ മൃതദേഹം ഗേറ്റിന്റെ കമ്പിയില് കോര്ത്ത നിലയിലാണ് കിടക്കുന്നത്.
കൊച്ചി ഡിസിപി എസ്. സുദര്ശന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി. എറണാകുളം സെന്ട്രല് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമീപത്ത് അലഞ്ഞു തിരിഞ്ഞ് നടക്കാറുള്ള തമിഴ്നാട് സ്വദേശിയായ യുവാവാണെന്ന് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള് പ്രദേശത്തേക്ക് നടന്നു വരുന്നതിന്റെയും വസ്ത്രങ്ങള് ഊരിയെറിഞ്ഞ് ഗേറ്റ് ചാടിക്കടക്കാന് ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള് പോലീസിന് ലഭിച്ചതായും സൂചനയുണ്ട്.
യുവാവ് സ്ഥിരം മദ്യപാനിയാണെന്നാണ് അറിയുന്നത്. ഫോറന്സിക് സംഘം പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്ന്ന് പോലീസില് വിവരം അറിയിക്കുകയായിരുന്നു.