മം​ഗ​ളൂ​രു​വി​ലെ അ​ക്ര​മം: ആ​യി​ര​ത്തോ​ളം മ​ല​യാ​ളി​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്

മം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ള്‍​ക്ക് മം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്. ഡി​സം​ബ​ര്‍ 19നാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. അ​ന്നേ ദി​വ​സം മം​ഗ​ളൂ​രു ന​ഗ​ര​പ​രി​ധി​യി​ലു​ണ്ടാ​യി​രു​ന്ന ആ​യി​ര​ത്തോ​ളം മ​ല​യാ​ളി​ക​ൾ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി​ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെന്നാണ് വിവരം. ഡി​സം​ബ​ർ 19ന് ​പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ നി​ര​വ​ധി കേ​സു​ക​ളാ​ണ് ക​ർ​ണാ​ട​ക പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

Related posts