മാ​ങ്ങാ​ട്ടി​ട​ത്തെ ഗൃ​ഹ​നാ​ഥ​ന്‍റെ കൊ​ല: നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച്; കു​റ്റാ​രോ​പി​ത​നെ നാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും


കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ട​ത്തെ ഗൃ​ഹ​നാ​ഥ​ൻ പു​ത്ത​ൻ​പു​ര രാ​ജ​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ കു​റ്റാ​രോ​പി​ത​നെ ക്രൈം ​ബ്രാ​ഞ്ച് നാ​ളെ തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.​കേ​സി​ൽ ഈ​യാ​ളു​ടെ മ​ക​ൻ അ​നൂ​പി​നെ ഈ ​മാ​സം മൂ​ന്നി​നാ​ണ് എ​ട്ടു ദി​വ​സ​ത്തേ​ക്ക് കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ടു കോ​ട​തി ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ച് ഡി​റ്റ​ക്ടീ​വ് സം​ഘ​ത്തി​ന് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ത്ത​ത്.

ഇ​തേ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം അ​നൂ​പു​മാ​യി കൊ​ല്ല​പ്പെ​ട്ട രാ​ജ​ന്‍റെ വീ​ട്ടി​ലും രാ​ജ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വീ​ടി​നു സ​മീ​പം ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​യാ​ൾ ന​ൽ​കി​യ മൊ​ഴി സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് സ്ഥ​ല​ത്തെ​ത്തി​ച്ച​ത്. അ​തേ സ​മ​യം, തെ​ളി​വെ​ടു​പ്പി​ൽ കേ​സി​ന് ബ​ല​മേ​കു​ന്ന നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

അ​നു​പി​ന് കു​റ്റ​കൃ​ത്യം ന​ട​ത്താ​ൻ മ​റ്റാ​രു​ടേ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബി.​സു​നു​കു​മാ​ർ പ​റ​ഞ്ഞു. 2012 ഫി​ബ്ര​വ​രി 22 ന് ​ന​ട​ന്ന രാ​ജ​ന്‍റെ ദു​രൂ​ഹ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് അ​നൂ​പി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts