കായംകുളം : മൂലശ്ശേരി അമ്പലത്തിന് സമീപം അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് സ്ത്രീകൾക്ക് വേട്ടേറ്റു. കായംകുളം കീരീക്കാട് തെക്ക് മുലേശ്ശേരിൽ മിനി (49 )നമ്പലശ്ശേരീൽ സ്മിത (34 ) നന്ദുഭവനത്തിൽ നീതു (19 ) എന്നിവർക്കാണ് വെട്ടേറ്റത്.
ഇവരെ ആദ്യം കായംകുളം താലുക്ക് ആശുപത്രിയിലും തുടർന്ന്, പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുമ്പ് മാങ്ങ പറിച്ചതിനെ തുടർന്നുണ്ടായ തർക്കം കായംകളം പോലിസ് മധ്യസ്ഥതയിൽ പരിഹരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വീണ്ടും തർക്കവും ആക്രമണവുണ്ടായത്. അയൽ വാസിയായ ബിജുവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് അക്രമിച്ചതെന്ന് വെട്ടേറ്റവർ മൊഴി നൽകി.
പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് കായംകുളം പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കൈക്കും മുഖത്തും വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു.