റം​സാ​ൻ കാ​ല​മാ​യ​തി​നാ​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കു ആ​വ​ശ്യ​ക്കാ​ർ ഏ​റി​! കാ​ർ​ബൈ​ഡ് ഇ​ട്ടു​പ​ഴു​പ്പി​ച്ച 2500 കി​ലോ മാ​ന്പ​ഴം പി​ടി​കൂ​ടി

മ​റ​യൂ​ർ: കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ച്ചു​പ​ഴു​പ്പി​ച്ച 2500 കി​ലോ​ഗ്രാം മാ​ന്പ​ഴം ത​മി​ഴ്നാ​ട്ടി​ലെ പ​ഴ​നി, ദി​ണ്ടി​ഗ​ൽ മേ​ഖ​ല​യി​ൽ നി​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു.

ദി​ണ്ഡു​ക്ക​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഓ​ഫീ​സ​ർ ന​ട​രാ​ജ​നു ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​ച്ചെ​ടു​ത്ത മാ​ന്പ​ഴം ന​ശി​പ്പി​ച്ചു. ദി​ണ്ടി​ഗ​ൽ, പ​ഴ​നി, ആ​യ​ക്കു​ടി, ബാ​ല​സ​മു​ദ്രം, കൊ​ടൈ​ക്ക​നാ​ൽ റോ​ഡ്, അ​മ​രാ​വ​തി, ക​ല്ലാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ മാ​ങ്ങ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ മൂ​പ്പെ​ത്താ​ത്ത മാ​ങ്ങ രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ച്ച് ക​ട​ത്തു​ക​യാ​ണ്.

റം​സാ​ൻ കാ​ല​മാ​യ​തി​നാ​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കു ആ​വ​ശ്യ​ക്കാ​ർ ഏ​റി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി പ​ഴ​വ​ർ​ഗ​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ഗോ​ഡൗ​ണു​ക​ളും പൂ​ട്ടു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts