കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച് പോലീസുകാരന്. വഴിയരികില്‍ വച്ച് വില്‍ക്കുന്ന പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷണം പോയത്.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പോലീസാണെന്ന് വ്യക്തമായത്.
ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഷിഹാബ് മാമ്പഴം മോഷ്ടിക്കുന്നത്. ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കിലോയ്ക്ക് അറുന്നൂറ് രൂപ വില വരുന്ന മാമ്പഴം പത്ത് കിലോയോളം എടുത്തു.
വഴിയരികില്‍ ആളില്ലെന്നു ഉറപ്പുവരുത്തിയെങ്കിലും കടയിലെ സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടില്ല.കോട്ടയം മെഡിക്കൽ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് മുണ്ടക്കയത്തെ വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു മോഷണം.
പോലീസ് യൂണിഫോമില്‍ തന്നെയാണ് മോഷണം നടത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരനെതിരേ സ്ത്രീപീഡനക്കേസും സ്ത്രീകളെ അപമാനിച്ചതിനും കേസ് ഉണ്ട്. കടയുടമ നിസാറിന്റെ പരാതിയിൽ കാഞ്ഞിരപ്പള്ളി പോലീസ് ഷിഹാബിനെതിരെ കേസെടുത്തിട്ടുണ്ട്.