അഞ്ചല്‍: മലയോര ഹൈവേയില്‍ കുളത്തുപ്പുഴ ടൗണിനോട് ചേര്‍ന്ന് അഞ്ചല്‍ കുളത്തുപ്പുഴ പാതയോരത്ത് ഉണങ്ങി നില്ക്കുന്ന കൂറ്റന്‍ മാവ് മരം അപകട ഭീഷണി ഉയര്‍ത്തുന്നു.
ബാങ്ക് അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് എതിര്‍ഭാഗത്താണ് മാവ് ഉണങ്ങി ഏതുനിമിഷവും നിലം പൊത്തിയെക്കാം എന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. മരാമത്ത് വിഭാഗം വസ്തുവിലാണ് മാവ് മരം ഉണങ്ങി നില്‍ക്കുന്നത്.
ബാങ്ക് അടക്കം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം മലയോര ഹൈവേയിലൂടെ നിരവധി വാഹനങ്ങളും കടന്നു പോകുന്നത് ഈ മരത്തിന് അരികിലൂടെയാണ്.
മാവിന്റെ ചില്ലകള്‍ ഏറിയ ഭാഗവും പാതയിലേക്ക് വളര്‍ന്നു നില്ക്കുന്നതിനാല് വലിയ അപകട ഭീഷണിയാണിപ്പോള്‍.
ഉണങ്ങുകകൂടി ചെയ്തോപ്പോള്‍ മരച്ചില്ലകള്‍ പാതയിലേക്ക് വീഴുന്നത് നിത്യ കാഴ്ചയാണ്. കഴിഞ്ഞ ദിവസവും മരച്ചില്ല പാതയിലേക്ക് ഓടിഞ്ഞുവീനു.
ഈ സമയം ഇതുവഴി എത്തിയ ബൈക്ക് യാത്രികന് കഷ്ട്ടിച്ചു രക്ഷപെടുകയായിരുന്നു.
പിന്നീട് സമീപത്തെ വ്യാപാര സ്ഥാപന ഉടമ എത്തിയാണ് മരച്ചില്ല പാതയില്‍ നിന്നും നീക്കിയത്.
എത്രയുംപെട്ടന്ന് അപകടവസ്ഥയിലായ മരം മുറിച്ച് നീക്കണം എന്ന് നാട്ടുകാരും സ്ഥാപന ഉടമകളും ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.