മെക്സിക്കോ അതിർത്തിയിൽ നിന്നും അഭയാർഥികൾ അനധികൃതമായി അമേരിക്കയിലേക്ക് കയറിപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബിബിസിയാണ് ഇതിന് ആധാരമായ തെളിവ് പുറത്തുവിട്ടത്.
ടെക്സസിലുള്ള എൽ പാസോ നഗരത്തിലെ പ്രധാന റോഡിലുള്ള മാൻഹോളിൽ കൂടി രണ്ടു പേർ പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ നഗരത്തിൽ നിന്നും വളരെ അടുത്താണ് അമേരിക്ക- മെക്സിക്കോ അതിർത്തി.
റോഡിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിലെ ഡ്രൈവറാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ആയിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.