കിടപ്പുമുറിയിലെ രഹസ്യ മാൻഹോൾ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ജെന്നിഫർ ലിറ്റിൽ. കലിഫോർണിയ സ്വദേശിയാണ് ഇവർ.
കിടപ്പുമുറിയിലെ മാൻഹോൾ തുറന്ന ജെന്നിഫർ ഞെട്ടി. ഒരാൾക്ക് ഇറങ്ങാവുന്ന വഴിയാണിത്. ചിലന്തി വലകെട്ടി അടച്ച അവസ്ഥയിലായിരുന്നു മാൻഹോൾ.
ജെന്നിഫറിന്റെ ഭർത്താവ് മാൻഹോൾ വൃത്തിയാക്കി ഉള്ളിലേക്ക് ഇറങ്ങി. താഴേയ്ക്ക് ഇറങ്ങിയാൽ ഒരു മുറിയിലാണ് എത്തുന്നത്.
ആകെ അലങ്കോലമായിട്ടാണ് മുറി കിടക്കുന്നത്. പതിറ്റാണ്ടുകളായി ആരും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തം.
ബെഡും ടോയ്ലറ്റ് സൗകര്യങ്ങളും മുറിയിലുണ്ട്. 1951 കാലഘട്ടത്തിൽ നിർമിച്ച വീടാണിത്.
രണ്ടാംലോക മഹായുദ്ധ കാലത്ത് അണുബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ നിർമിച്ചവയായിരിക്കും ഈ മുറിയെന്നാണ് ജെന്നിഫറിന്റെ നിഗമനം.
ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരംകൊണ്ടാണ് വൈറലായത്. രഹസ്യമുറിയുടെ കൂടുതൽ വീഡിയോകൾ ആളുകൾ ജെന്നിഫറിനോട് ചോദിക്കുന്നുണ്ട്.