മണിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റില്ല; എന്തു നടപടി സ്വീകരിക്കണമെന്ന് നാളത്തെ പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിക്കും

എം.​ജെ ശ്രീ​ജിത്ത്

mani

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ എം.​എം മ​ണി​യ്ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി ഉ​ണ്ടാ​കും. നടപടി എന്തായിരിക്കുമെന്ന് നാളത്തെ പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിക്കും. മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റ​ണ​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ത​ത്കാ​ലം അ​തി​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നാ​ൽ മ​ന്ത്രി​യെ രാ​ജി​വ​യ്പ്പി​ച്ചാ​ൽ അ​തു ഭ​ര​ണ​പ​ക്ഷ​ത്തി​ന് ക്ഷീ​ണ​മാ​കും. പ്ര​തി​പ​ക്ഷം അ​തു വ​ലി​യ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും പാ​ർ​ട്ടി തീ​രു​മാ​നം ഉ​ണ്ടാ​കു​ക. നാ​ളെ സി.​പി.​എം സെ​ക്ര​ട്ട​റി​യേ​റ്റ് ചേ​രു​ക​യാ​ണ്. സെ​ക്ര​ട്ട​റി​യേ​റ്റ് മ​ണി​യു​ടെ പ​രാ​മ​ർ​ശം പ​രി​ശോ​ധി​ക്കും. സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മാ​ണ് മ​ണി. നാ​ള​ത്തെ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ല​ഭി​ക്കു​ന്ന വി​വ​രം.

മു​ഖ്യ​മ​ന്ത്രി​യും കോ​ടി​യേ​രി​യും വി.​എ​സും അ​ട​ക്ക​മു​ള്ള​വ​ർ മ​ണി​യെ ഇ​തി​ന​കം ത​ള്ളി​പ്പ​റ​ഞ്ഞ സ്ഥി​തി​യ്ക്ക് മ​ണി​യ്ക്കെ​തി​രെ നാ​ള​ത്തെ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. മ​ണി​യോ​ട് മു​ഖ്യ​മ​ന്ത്രി പ​രു​ഷമാ​യി ത​ന്നെ​യാ​ണ് പ​രാ​മ​ർ​ശ​ത്തി​ലു​ള്ള വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്. വാ​ക്കു​ക​ൾ സൂ​ക്ഷി​ച്ച് പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് മു​ഖ്യ​മ​ന്ത്രി എ​ടു​ത്തു പ​റ​യു​ക​യും ചെ​യ്തു. എ​ത്ര​യും പെ​ട്ടെ​ന്ന് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് പ്ര​ശ്നം ത​ണു​പ്പി​ക്ക​ണ​മെ​ന്ന വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചു.

കോ​ടി​യേ​രി​യും മ​ണി​യെ വി​ളി​ച്ചു ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു വ​ച്ച​തോ​ടെ മ​ണി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു. മ​ണി​യ്ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ങ്കി​ലും ശാ​സന​യോ താ​ക്കീ​തോ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി​യാ​ൽ അ​തു വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കും. വൈ​ദ്യു​തി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കേ​ണ്ട​ത് വൈ​ദ്യു​തി മ​ന്ത്രി​യാ​ണ്. മ​ന്ത്രി സ​ഭ​യി​ൽ ഇ​ല്ലെ​ങ്കി​ലേ ചു​മ​ത​ല​പ്പെ​ടു​ത്തി​യ മ​റ്റേ​തെ​ങ്കി​ലും മ​ന്ത്രി മ​റു​പ​ടി പ​റ​യു. ഇ​നി വി​വാ​ദ​ങ്ങ​ളി​ൽ ചെ​ന്നു​പെ​ട്ടാ​ൽ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ത​ന്നെ മ​ണി​യ്ക്ക് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യേ​റ്റ് ന​ൽ​കും.

നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം മ​ണി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​യു​ധ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യേ​റ്റ് ച​ർ​ച്ച ചെ​യ്യും. പൊ​ന്പൈ​ള ഒ​രു​മ​യു​ടെ സ​മ​ര​ത്തി​ൽ ലി​സി സ​ണ്ണി അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. ഗോ​മ​തി​യെ ലി​സി സ​ണ്ണി അ​ട​ക്ക​മു​ള്ള​വ​ർ ഒ​രു മാ​ധ്യ​മ​ത്തി​ലൂ​ടെ ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന നി​ല​യ്ക്ക് സി.​പി.​എ​മ്മും മു​ന്നോ​ട്ടു പോ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

Related posts