ചാലക്കുടി: കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ ജന്മദിനം ആഘോഷമാക്കി നാട്ടുകാര്‍. സൗത്ത് ജംഗ്ഷനിലും പോലീസ് സ്‌റ്റേഷന്‍ റോഡിലും മണിയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പുഷ്പാര്‍ച്ചന നടത്തി.
ഫ്‌ളൈ ഓവറിനു താഴെ മണിയുടെ ആരാധകനായ വെള്ളികുളങ്ങര സ്വദേശി സുരേഷ് സൗഹൃദഗാനാര്‍ച്ചന നടത്തി. ഗായകന്‍ കൂടിയായ സുരേഷ് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ മണിയുടെ നാടന്‍ പാട്ടുകള്‍ പാടി ഗാനാര്‍ച്ചന നടത്തി. കലാഭവന്‍ ജയന്‍ ഗാനാര്‍ച്ചന ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ മേരി നളന്‍, വി.ജെ.ജോജി, മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സൗത്ത് ജംഗ്ഷന്‍ പോലീസ് സ്‌റ്റേഷന്‍ റോഡില്‍ രാവിലെ മുതല്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ഒഴുകുകയായിരുന്നു. മണിയുടെ സുഹൃത്തുകളും ആരാധനകരും മണിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.