തിരുവനന്തപുരം: പാല നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായി മാണി സി കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇന്ന് രാവിലെ പത്തരയോടെ നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സത്യവാചകം ചൊല്ലി കൊടുത്തു.
മാണി സി കാപ്പൻ ദൈവനാമത്തിൽ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി. മന്ത്രി എ.കെ. ബാലൻ എന്നിവർ സംബന്ധിച്ചു. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാല മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ഇടയായത്.
കേരള കോണ്ഗ്രസ് എമ്മിലെ ടോം ജോസിനെ പരാജയപ്പെടുത്തിയാണ് എൻസിപി സ്ഥാനാർത്ഥിയായ മാണി സി കാപ്പൻ വിജയിച്ചത്.