കോട്ടയം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നും യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി. കാപ്പൻ എംഎൽഎ.
നിലവിൽ എൽഡിഎഫിന്റെ ഭാഗമാണ് എൻസിപി. യുഡിഎഫുമായി ചർച്ച നടത്തേണ്ടകാര്യമില്ല.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽനിന്നും എൽഡിഎഫിന്റെ സ്ഥാനാർഥിയായി ജനവിധി തേടും. എൽഡിഎഫ് മറിച്ചൊന്നും പറഞ്ഞിട്ടില്ല.
എൻസിപിയ്ക്ക് പാലാ സീറ്റ് ഇല്ലെന്ന് എൽഡിഎഫ് പറഞ്ഞിട്ടില്ല. മറിച്ചുണ്ടായാൽ അന്ന് അതുസംബന്ധിച്ച് തീരുമാനം എടുക്കും. തന്റെ തെരഞ്ഞെടുപ്പ് സമയത്ത് ഒരു സ്വകാര്യ ചാനൽ സർവേ നടത്തി താൻ വൻഭൂരിപക്ഷത്തിൽ തോറ്റുപോകുമെന്ന് വാർത്ത പുറത്തുവിട്ടിരുന്നു.
വരാണു ഇന്ന് എൻസിപിയ്ക്കെതിരെ വാർത്ത ഉണ്ടാക്കുന്നതെന്നും ഈ വാർത്തയും ഒരു സർവേയായി കണ്ടാൽ മതിയെന്നും മാണി സി. കാപ്പൻ പ്രതീകരിച്ചു.