തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരെ മാണി സി കാപ്പൻ എൻസിപി ദേശീയ പ്രസിഡന്റ് ശരത് പവാറിന് പരാതി നൽകി . പാർട്ടിയോട് ആലോചിക്കാതെ ശശീന്ദ്രൻ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നതിനെതിരെയാണ് പരാതി.
പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കവെ ശശീന്ദ്രന്റെ നടപടി തെറ്റായ സന്ദേശം നൽകിയെന്ന വിലയിരുത്തലിലാണ് എൻസിപി നേതൃത്വം. പാലാ സീറ്റ് എൻസിപിക്ക് എൽഡിഎഫ് നൽകിയില്ലെങ്കിൽ മുന്നണി വിടാൻ ശരത് പവാർ നിർദേശം നൽകിയിരുന്നു.
അതേ സമയം പാലായിൽ മത്സരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജോസ്.കെ .മാണിയോട് സിപിഎം നേതൃത്വം നിർദേശം നൽകിയിരിക്കുകയാണ്. എൽഡിഎഫിൽ തുടരണമെന്ന അഭിപ്രായമാണ് ശശീന്ദ്രനുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ശരത്പവാറിനെ അറിയിക്കുന്നതിനായി മാണി സി കാപ്പൻ ശരത്പവാറുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.