അഞ്ച് ഉപതെരഞ്ഞെടുപ്പിലും  ഇടുതുമുന്നണിയുടെ തുറുപ്പുചീട്ടായി  മാണി സി. കാപ്പൻ; മഹാരാഷ്ട്രയിലെ പ്രചാരണത്തിന് വിളിച്ച് ശരത് പവാർ

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടുപ്പി​ലും മാ​ണി സി. ​കാ​പ്പ​ൻ ഇ​ട​തു മു​ന്ന​ണി​യു​ടെ തു​റു​പ്പു ചീ​ട്ട്. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ എ​ൽ​ഡി​എ​ഫി​ന്‍റെ താ​ര​മാ​യി മാ​റി​യ മാ​ണി സി. കാ​പ്പ​ൻ എം​എ​ൽ​എയെ ​അ​ഞ്ച് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ക​ള​ത്തി​ലി​റ​ക്കാ​ൻ ഇ​ട​തുമു​ന്ന​ണി​യു​ടെ തീ​രു​മാ​നം. ഇ​ന്ന​ലെ കോ​ന്നി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ​ജ​നീ​ഷ്കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ലും മാ​ണി സി.​ കാ​പ്പ​നാ​യി​രു​ന്നു താ​രം.

ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പാ​ലാ​യി​ലെ മാ​ണി സി. ​കാ​പ്പ​ന്‍റെ വി​ജ​യം അ​ഞ്ചു മ​ണ്ഡ​ല​ത്തി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്. മാ​ണി സി. ​കാ​പ്പ​ന് കോ​ന്നി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​വും ല​ഭി​ച്ചി​രു​ന്നു.

​ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​രൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ലും മാ​ണി സി. ​കാ​പ്പ​ൻ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.​വ​ട്ടി​യൂ​ർ​കാ​വ്, മ​ഞ്ചേ​ശ്വ​രം, അ​രൂ​ർ, കോ​ന്നി, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു ദി​വ​സം വീ​തം പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​ണി സി.​കാ​പ്പ​ൻ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​

മ​ഹാ​രാ​ഷ്്ട്ര​യി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ചാ​ര​ണ​ത്തി​നെ​ത്താ​ൻ മാ​ണി സി.​കാ​പ്പ​നോ​ട് എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts