കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനെതിരേ തെരഞ്ഞെടുപ്പു കേസ്. യുഡിഎഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന വാട്സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചു എന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സ്ഥാനാർഥി മാണി സി കാപ്പൻ, വാട്സ് ആപ്പിൽ പ്രചാരണം നടത്തിയ സാബു എന്നീ രണ്ടു പേർക്കെതിരേയാണ് കേസ്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സിറിയക് നല്കിയ പരാതിയിലാണ് കേസെടുത്തത്.