പാലാ: മാണി സി. കാപ്പന്റെ സത്യപ്രതിജ്ഞ അടുത്തയാഴ്ച. നിയമസംഭാംഗമായി മാണി സി.കാപ്പൻ അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ഇന്നു വിദേശയാത്രയ്ക്കു പോകും. അടുത്തയാഴ്ച തിരിച്ചെത്തിയാൽ സ്പീക്കറുമായി ആലോചിച്ച് സത്യപ്രതിജ്ഞയുടെ തീയതി തീരുമാനിക്കും. വോട്ടർമാർക്ക് നന്ദിപറഞ്ഞു കൊണ്ടുള്ള മണ്ഡലപര്യടനത്തിനും അടുത്ത ദിവസം തുടക്കമാകും.
ഇന്നു പാലായിൽ ചേരുന്ന എൽഡിഎഫ് യോഗം മണ്ഡലപര്യടനത്തിന്റെ തീയതി തീരുമാനിക്കും. മണ്ഡല പര്യടനത്തിന്റെ അവസാനം പാലായിൽ എൽഡിഎഫ് റാലിയും പൊതുസമ്മേളവും നടത്താനും എൽഡിഎഫ് ആലോചിക്കുന്നുണ്ട്. പാലാ നഗരത്തിൽ എംഎൽഎയുടെ ഓഫീസും അടുത്തയാഴ്ച തുറക്കും.
മണ്ഡലത്തിൽ അടിയന്തരമായി നടത്തേണ്ട വികസനപദ്ധതികൾക്ക് ഉടൻ തുടക്കം കുറിക്കും. കുടിവെള്ള പ്രശ്നം, നിർത്തലാക്കിയ കെഎസ്ആർടിസി ബസുകൾ പുനരാരംഭിക്കുന്നത്. റോഡ് നിർമാണം, കെഎസ്ആർടിസി കോംപ്ലക്സ്, ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയവ ഉടൻ നടപ്പാക്കും. 20 ഇന വികസന പരിപാടികൾ തയാറാക്കിയതായും മാണി സി. കാപ്പൻ രാഷ്്ട്രദീപികയോടു പറഞ്ഞു.