പാലാ: പാലാ നിയോജകമണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു. പ്രവിത്താനത്തുള്ള ളാലം ബ്ലോക്ക് ഓഫീസിലാണ് ഇന്ന് രാവിലെ 10.45 ന് പത്രിക നൽകിയത്. സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. പാലായിലെ ഓട്ടോ റിക്ഷാ തൊഴിലാളികളും മത്സ്യവിൽപനക്കാരുമാണ് പത്രികക്കൊപ്പം കെട്ടിവയ്ക്കാനുള്ള തുക സംഭാവന നൽകിയത്. മാണി സി കാപ്പുനു വേണ്ടി രണ്ടു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.
പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു; കെട്ടിവയ്ക്കാനുള്ള പണം നൽകിയത് ഓട്ടോ റിക്ഷാ തൊഴിലാളികളും മത്സ്യവിൽപനക്കാരും
