കോട്ടയം: പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണു തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതെന്ന് കേരള കോണ്ഗ്രസ് എം ചെയർമാൻ കെ.എം. മാണി എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന സ്റ്റിയിംഗ് കമ്മിറ്റിലെ തീരുമാനങ്ങൾ അറിഞ്ഞ പാർട്ടി പ്രവർത്തകരും ഭാരവാഹികളും തന്നെ നേരിട്ടുവന്നു കണ്ടു പാർലമെന്റ് നിയോജക മണ്ഡലത്തിൽ നിന്നുള്ള വ്യക്തി സ്ഥാനാർഥിയാകണമെന്നു ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ചാണു തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഓരോ കാലഘട്ടത്തിലും പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചു യുക്തമായ സ്ഥാനാർഥികളെയാണ് കേരള കോണ്ഗ്രസ് മത്സരിപ്പിക്കുന്നതെന്നും കെ.എം. മാണി പറഞ്ഞു.