തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥികളെ ഇരയാക്കി മണിചെയിൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇത്തരത്തിലുള്ള പുതിയ തട്ടിപ്പുകളെ കർശനമായി നേരിടും. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പോലീസ് ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയില്‍ മോൻസ് ജോസഫിന്റെ അടിയന്തിര ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
വിദ്യാർഥികളെ ഇരയാക്കി മണിചെയിൻ തട്ടിപ്പ്; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
