കോട്ടയം: എല്‍ഡിഎഫില്‍ തുടരുമെന്ന് എന്‍സിപി അഖിലേന്ത്യാ അധ്യക്ഷന്‍ ശരത്പവാര്‍ പ്രഖ്യാപിച്ചെങ്കിലും എന്‍സിപി സംസ്ഥാന നേതൃത്വത്തില്‍ ഇപ്പോഴും അതൃപ്തി തുടരുന്നു.
പാലാ ലഭിച്ചില്ലെങ്കില്‍ മറ്റൊരു സീറ്റിലും മത്സരിക്കില്ലെന്നും പാലായില്‍ തന്നെ മത്സരിക്കുമെന്നും മാണി സി. കാപ്പന് രാഷ്്ട്രദീപികയോടു പറഞ്ഞു.
പൊരുതി നേടിയ പാലാ മണ്ഡലത്തോടു ഹൃദയം കൊണ്ടു അടുത്തു. ഒന്നര വര്‍ഷത്തിനിടയില്‍ ജനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടായി. നിരവധി കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇനിയും പല കാര്യങ്ങളും പൂര്‍ത്തിയാക്കാനുണ്ട്.
വീണ്ടും പാലായില്‍ മത്സരിക്കണമെന്ന ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ പാലാ വിട്ട് മറ്റൊന്നും ചിന്തിക്കുന്നില്ലെന്നും മാണി സി. കാപ്പന് പറഞ്ഞു.
സീറ്റ് എന്‍സിപിക്കു തന്നെ എല്‍ഡിഎഫ് നേതൃത്വം തരുമെന്നാണ് വിശ്വാസം. മറിച്ചു തീരുമാനമുണ്ടായാല്‍ അപ്പോള്‍ തീരുമാനിക്കും.
പാലാ എല്‍ഡിഎഫിനു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫില്‍ തുടരുമെന്ന് പവാര്‍ പറഞ്ഞത്. മറിച്ച് തീരുമാനമുണ്ടായാല്‍ പവാര്‍ അപ്പോള്‍ കാര്യങ്ങള്‍ പറയും.
ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പവാറുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും മാണി സി. കാപ്പന് പറഞ്ഞു. കുട്ടനാട് സീറ്റിലേക്ക് തന്നെ പരിഗണിക്കുന്നു എന്നുള്ള വാര്‍ത്ത തെറ്റാണ്.
കുട്ടനാട്ടില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവിടുത്തെ പാര്‍ട്ടി നേതൃത്വത്തിന് താന്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. അത് അവര്‍ പറഞ്ഞതാണ്. എന്‍സിപിക്ക് നല്ല വേരോട്ടമുള്ള മണ്ഡലമാണ് കുട്ടനാടെന്നും മാണി സി. കാപ്പന് പറഞ്ഞു.
തനിക്കെതിരെയുള്ള കേസ് തെരഞ്ഞെടുപ്പ് കാലങ്ങളിലെ സ്ഥിരം ഹര്ജിക്കാരന്; നിയമപരമായി നേരിടുമെന്ന് മാണി സി കാപ്പന്
കോട്ടയം: തെരഞ്ഞെടുപ്പ് വരുന്ന കാലഘട്ടങ്ങളില്‍ തനിക്കെതിരേ കേസ് കൊടുക്കുന്ന ആളാണ് ദിനേശ് മേനോനെന്ന് മാണി സി. കാപ്പന് എംഎല്‍എ.
കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം കേസുമായി രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് സമയത്തും ഇദ്ദേഹം പാലായില്‍ സ്വകാര്യ ഹര്‍ജി നല്‍കിയിരുന്നു. പിന്നീട് പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിരുപാധികം ഹര്‍ജി തള്ളിക്കളഞ്ഞിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേസു കൊടുത്തശേഷം പിന്നീട് ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് വീണ്ടും കേസുമായി വന്നിട്ടുള്ളത്. കേസിനെ നിയമപരമായി നേരിടുമെന്നും മാണി സി കാപ്പന് വ്യക്തമാക്കി.