ജിഷ്ണുവിന്‍റെ അമ്മയ്ക്കെതിരായ നടപടി ക്രൂരവും അധാർമികവും; കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്പെൻഡ് ചെയ്യണമെന്ന് മാണി


kmmani-lകോട്ടയം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ റോഡിലിട്ട് വലിച്ചിഴച്ച നടപടി ക്രൂരവും നിന്ദ്യവും അധാർമ്മികവുമാണെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്പെൻഡ് ചെയ്യണം.
ഏക മകൻ മരിച്ച അമ്മയുടെയും കുടുംബത്തിന്‍റെയും മാനസികാവസ്ഥ മനസിലാക്കാതെ ഡിജിപിയുടെ ഓഫീസിന് മുൻപിൽ സമരം പാടില്ലെന്ന സാങ്കേതികത്വം പറഞ്ഞ് സമരക്കാരെ മർദ്ദിച്ചത് അംഗീകരിക്കാൻ കഴിയുന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്മയെ മർദ്ദിക്കാൻ പോലീസ് കാണിച്ച ആവേശം ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ കാണിക്കണമായിരുന്നു. പലർക്കും പല നീതി എന്നത് അംഗീകരിക്കാൻ സാധിക്കില്ല. പോലീസ് ഹെഡ്ക്വാർട്ടേഴ്സിനു മുമ്പിൽ നടന്ന സംഭവത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.

Related posts