ഗുരുവായൂർ: അതിരപ്പള്ളി പദ്ധതിക്ക് പകരം സോളാർ മതിയെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞത് എന്ത് മനസിലാക്കിയിട്ടാണെന്ന് അറിയില്ലെന്നു മന്ത്രി എം.എം.മണി ഗുരുവായൂരിൽ പറഞ്ഞു.സോളാർ പദ്ധതി നടപ്പിലാക്കുന്നതും കെഎസ്ഇബിയാണ്. യൂണിറ്റിന് ആറുരൂപക്കു മുകളിൽ ചെലവ് വരും. ഇത്രയും തുക മുടക്കി ആര് മേടിക്കും.
ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതിയിലെ കറണ്ട് കുറഞ്ഞ വിലക്കാണ് നൽകുന്നത്.അതുതന്നെ കൂടുതലാണ് ഈടാക്കുന്നതെന്നാണ് പറയുന്നത്. കൽക്കരിയിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള സാധ്യത പരിശോധിക്കും.അതിന് പരിസ്ഥിതി പ്രശ്നം ഉണ്ടാകുമോയെന്ന് അറിയില്ലെന്നു മന്ത്രി പറഞ്ഞു.