തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി മണിച്ചന്റെ മോചനം വൈകും.
കോടതി ശിക്ഷിച്ച പിഴത്തുക കൂടി അടച്ചെങ്കിൽ മാത്രമേ മണിച്ചന് ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കുകയുള്ളു.
30 ലക്ഷം രൂപ മണിച്ചൻ പിഴയായി അടയ്ക്കണമെന്നായിരുന്നു കൊല്ലം സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഈ പിഴ തുക ഇരകളാക്കപ്പെട്ടവരുടെ കുടുംബത്തിന് നൽകണമെന്നായിരുന്നു കോടതി ഇത്രയും തുക പിഴയായി അടയ്ക്കാൻ കൈവശമില്ലെന്നാണ് മണിച്ചന്റെ ബന്ധുക്കൾ പറയുന്നത്.
അഭിഭാഷകരുമായി ആലോചിച്ച് നിലവിലെ സാഹചര്യം കോടതിയെ ബോധിപ്പിച്ച് പിഴത്തുക അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിത്തരുവാൻ അഭ്യർഥിക്കാനാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആലോചിക്കുന്നത്.
മണിച്ചന്റെയും കുടുംബത്തിന്റെയും വസ്തുവകകൾ റവന്യൂറിക്കവറി നേരിടുകയാണ്. പിഴതുക അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിതരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.
നെട്ടുകാൽതേരി തുറന്ന ജയിലിലാണ് മണിച്ചൻ ഇപ്പോൾ കഴിയുന്നത്.