നാ​ഗ​വ​ല്ലി വീ​ണ്ടും വ​രു​ന്നു; റീ ​റി​ലീ​സി​നൊ​രു​ങ്ങി മ​ണി​ച്ചി​ത്ര​ത്താ​ഴ്

മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ക്ലാ​സി​ക് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ മ​ണി​ച്ചി​ത്ര​ത്താ​ഴ് വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു. ഓ​ഗ​സ്റ്റ് 17നാ​ണ് ഫാ​സി​ല്‍ സം​വി​ധാ​നം ചെ​യ്ത മ​ണി​ച്ചി​ത്ര​ത്താ​ഴ് വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. നി​ര​വി​ധി മ​ല​യാ​ളം ത​മി​ഴ് ചി​ത്ര​ങ്ങ​ളും ഇത്തരത്തിൽ സ​മീ​പ​കാ​ല​ത്ത് റീ ​റി​ലീ​സ് ചെ​യ്തി​രു​ന്നു.

മ​ണി​ച്ചി​ത്ര​ത്താ​ഴ് തി​യ​റ്റ​റി​ല്‍ വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​മെ​ന്ന വാ​ര്‍​ത്ത നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും റീ ​റി​ലീ​സ് തി​യ​തി പു​റ​ത്തു​വ​ന്നി​ട്ടി​ല്ലാ​യി​രു​ന്നു.

1993 പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍, ശോ​ഭ​ന, സു​രേ​ഷ് ഗോ​പി, ഇ​ന്ന​സെ​ന്‍റ്, തി​ല​ക​ന്‍, കെ.​പി.​എ.​സി ല​ളി​ത, സു​ധീ​ഷ്, ഗ​ണേ​ഷ്, വി​ന​യ​പ്ര​സാ​ദ്, കു​തി​ര​വ​ട്ടം പ​പ്പു എ​ന്നി​ങ്ങ​നെ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ന്നി​രു​ന്നു.

നാ​ഗ​വ​ല്ലി​യാ​യും ഗം​ഗ​യാ​യും അ​ത്ഭു​ത പ്ര​ക​ട​നം ചി​ത്ര​ത്തി​ൽ കാ​ഴ്ച്ച വ​ച്ച ശോ​ഭ​ന​യ്ക്ക് മി​ക​ച്ച ന​ടി​ക്കു​ള​ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ലെ ‘ഒ​രു​മു​റ​യ് വ​ന്ത് പാ​ര്‍​ത്താ​യ’ അ​ട​ക്ക​മു​ള​ള എ​ല്ലാ പാ​ട്ടു​ക​ളും മ​ല​യാ​ളി​ക​ളു​ടെ ഹി​റ്റ് ലി​സ്റ്റി​ല്‍ ഇ​ടം നേടി.

മ​ണി​ച്ചി​ത്ര​ത്താ​ഴ് ഹി​റ്റാ​യ​തോ​ടെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ച​ന്ദ്ര​മു​ഖി എ​ന്ന പേ​രി​ലും, ഹി​ന്ദി​യി​ൽ ഭൂ​ൽ ഭു​ല​യ്യ എ​ന്ന പേ​രി​ലും ചി​ത്രം റീ​മേ​ക്ക് ചെ​യ്ത് ഇ​റ​ക്കി​യി​രു​ന്നു. അ​വ​യെ​ല്ലാം വ​ലി​യ ഹി​റ്റാ​യി മാ​റി​യി​രു​ന്നു.

 

Related posts

Leave a Comment