ഈ അടുത്ത ദിവസം എണ്പതു വയസിന് മേല്‍ പ്രായമുള്ള ഒരമ്മയോട് നിലമ്പൂരിലെ ഒരു വനിതാ പോലീസുദ്യോഗസ്ഥ പെരുമാറിയതിന്റെ വീഡിയോ ദൃശ്യം നമ്മില്‍ ചിലരെങ്കിലും കണ്ട് കാണും.
പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവര്‍ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസിലാവുന്നില്ല.
നല്ലതിന് വേണ്ടി മാത്രം പറയുന്ന കാര്യങ്ങളെ ഇങ്ങനെ കീഴ്മേല്‍ മറിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെയൊക്കെ നിയന്ത്രിക്കാന്‍ ആര് വരുമെന്ന് വേണം നമ്മള് വിചാരിക്കാന്‍…
നിരന്തരം ജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ അഹന്തയോടെയും, മനുഷ്യത്വമില്ലാതെയും പെരുമാറുന്നത്, അതും ഈ ദുരിത കാലത്ത് ഒട്ടും സഹിക്കാനേ കഴിയുന്നില്ല.
-മണികണ്ഠന്