ചെറിയ കഥാപാത്രങ്ങൾ ആണെങ്കിലും ശ്രദ്ധിക്കപ്പെട്ട റോളുകൾ ആയിരുന്നു ഞാൻ ചെയ്തത്. എന്നിട്ടും എന്തുകൊണ്ടാണ് കുറച്ചുകൂടി നല്ല റോളുകൾ എനിക്ക് തരാത്തതെന്ന് അറിയില്ല.
രണ്ട് മൂന്ന് സ്ക്രിപ്റ്റുകൾ വന്നെങ്കിലും അതിന് പ്രൊഡ്യൂസർമാരെ കിട്ടുന്നില്ല. സാറ്റലൈറ്റ് മൂല്യം ഇല്ലെന്നാണ് അതിന് കാരണമായി പറയുന്നത്.
എനിക്ക് വേണ്ടത്ര മാർക്കറ്റ് ഇല്ലാത്തതാണ് ഇതിന് കാരണം. മാർക്കറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല. ഇലവീഴാപൂഞ്ചിറ എന്ന സിനിമയുടെ കഥ എന്നോട് ആദ്യം പറഞ്ഞിരുന്നു.
ആ സിനിമയ്ക്ക് പ്രൊഡ്യൂസറെ അന്വേഷിച്ച് മതിയായി. മാർക്കറ്റ് ഇല്ലാത്തത് കൊണ്ടാണ് പ്രൊഡ്യൂസറെ കിട്ടാത്തത് എന്നാണ് പറയുന്നത്. പിന്നീട് ഞാനറിയുന്നത് സൗബനിക്കയെ വെച്ചിട്ട് പടം മുന്നോട്ട് പോയെന്നാണ്.
വ്യക്തിയെന്ന നിലയിൽ സൗബിനിക്ക എന്നേക്കാൾ ഒരുപാട് ഉയരത്തിലാണ്. ഞാനംഗീകരിക്കുന്നു. പക്ഷെ നടനെന്ന നിലയിൽ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടൻ സമ്മതിക്കില്ല. എന്നെ മാറ്റി ചിന്തിക്കാനുള്ള കാരണം എന്റെ കഴിവ് കുറവല്ല. -മണികണ്ഠൻ