ചെന്നൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിക്ക് പിന്നാലെ തമിഴ്നാട്ടിലെ മുൻ മന്ത്രി എ. മണികണ്ഠൻ ഒളിവിൽ പോയി.
അഡയാർ പോലീസ് സ്റ്റേഷനിലായിരുന്നു നടി പരാതി നൽകിയിരുന്നത്. മണിക്ഠനുമായി അഞ്ച് വർഷമായി താൻ അടുപ്പത്തിലായിരുന്നുവെന്നാണ് 37കാരിയായ നടി പരാതിയിൽ പറയുന്നത്.
വിവാഹിതനായ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇക്കാലയളവിൽ പരാതിക്കാരി മൂന്ന് തവണ ഗർഭിണിയായെങ്കിലും മണികണ്ഠൻ നിർബന്ധിപ്പിച്ച് ഗർഭം അലസിപ്പിച്ചു.
വിവാഹത്തിനുശേഷം മതി കുട്ടികൾ എന്നായിരുന്നു അയാൾ പറഞ്ഞത്.
എന്നാല്‍ പിന്നീട് ഇയാൾ ബന്ധത്തില്‍ നിന്നും പിൻമാറി. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ നടി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ആദ്യം ആരോപണങ്ങൾ നിഷേധിച്ച മന്ത്രി തനിക്ക് പരാതിക്കാരിയെ അറിയില്ലെന്ന് പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് മുൻ മന്ത്രിയെ തേടി രാമനാഥപുരം ജില്ലയിലെത്തിയെങ്കിലും ഇയാൾ മുങ്ങിയിരുന്നു.