രാജീവ് രവി സംവിധാനം ചെയ്ത ദുൽഖർ ചിത്രം കമ്മട്ടിപ്പാടത്തിലൂടെ സിനിമയിലെത്തിയ നടനാണ് മണികണ്ഠൻ ആചാരി.
ചിത്രത്തിലെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ദുൽഖറുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മണികണ്ഠൻ.
തന്റെ അടുത്ത ചിത്രത്തിനായി പ്രാർഥിക്കണമെന്ന് ദുൽഖറിനോട് അഭ്യർഥിച്ചപ്പോൾ അദ്ദേഹം തിരികെ വോയിസ് മെസേജ് അയച്ചു. ഈ സന്ദേശം ഇപ്പോഴും നിധിപോലെ സൂക്ഷിക്കുകയാണെന്നും മണികണ്ഠൻ പറഞ്ഞു.
“കമ്മട്ടിപ്പാടത്തിനു ശേഷം അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമ ഇറങ്ങും മുമ്പേ ഞാന്‍ ദുല്‍ഖര്‍ സല്മാന് ഒരു വോയിസ് മെസേജ് അയച്ചു.
ഞാന്‍ വോയിസ് മെസേജിന്റെ ആളാണെന്ന് മനസിലാക്കിയിട്ടാവാം ദുല്‍ഖറും എനിക്ക് തിരിച്ച് വോയിസ് മെസേജ് അയച്ചത്.
സാര്‍ എന്റെ സിനിമ പത്താം തീയതി റിലീസാണ് പ്രാര്‍ഥനയുണ്ടാവണം എന്നായിരുന്നു എന്റെ വോയിസ് മെസേജ്. ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടിയും വന്നു.
മണികണ്ഠന് ചേട്ടാ, എന്നെ ദയവ് ചെയ്ത് സാര്‍ എന്ന് വിളിക്കരുത്. പുതിയ ചിത്രത്തിന് എല്ലാ ആശംസകളും, ഞാന്‍ ഇപ്പോള്‍ നാട്ടില്‍ ഇല്ല. വരുമ്പോള്‍ നേരില്‍ കാണാം.
ആ വോയിസ് മെസേജ് ഒരു നിധി പോലെ ഞാന്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.’- മണികണ്ഠന് ആചാരി പറയുന്നു