ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ് തന്നെയാണ് സൈബര്‍ ആക്രമണമെന്ന് നടൻ മണിക്കുട്ടൻ.
സൈബർ ഇടത്തിൽ അതിരൂക്ഷമായ തരത്തിൽ ആക്രമണം നേരിട്ട സാഹചര്യത്തിൽ തന്റെ മരണം കാണാനാണോ മറ്റ് ആർമിക്കാർ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു സൂര്യ പോസ്റ്റ് ഇട്ടിരുന്നു.
ഇതിൽ സൂര്യയെ പിന്തുണച്ചാണ് മണിക്കുട്ടൻ എത്തിയത്. എന്റെ പ്രിയ കൂട്ടുകാരി സൂര്യയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സൈബര്‍ അറ്റാക്ക് ദയവ് ചെയ്ത് ആര് തന്നെയായാലും നിര്‍ത്തലാക്കുക എന്നായിരുന്നു മണിക്കുട്ടന്റെ അഭ്യർഥന.
‘ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ് തന്നെയാണ് സൈബര്‍ അറ്റാക്ക്. അല്ലെങ്കില്‍ സൈബര്‍ ബുള്ളിയിംഗ്.
ബിഗ് ബോസ് എന്നത് ഒരു ടിവി റിയാലിറ്റി ഗെയിം ഷോയാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അതിനകത്ത് നിക്കുമ്പോള്‍ എപ്പോഴും എല്ലാവരോടും ഓര്‍മ്മപ്പെടുത്തുന്നത്എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അതിനകത്ത് മാത്രമല്ല അതിന് പുറത്തു ഒരു ജീവിതം ഉണ്ട് എന്നത്.
എന്റെ പ്രിയ കൂട്ടുകാരി സൂര്യയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സൈബര്‍ അറ്റാക്ക് ദയവ് ചെയ്ത് ആര് തന്നെയായാലും നിര്‍ത്തലാക്കുക.
ആരുടെ പേരില്‍ ആയാലും മറ്റൊരാളെ സൈബര്‍ സ്പേസില്‍ അപമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല,’ എന്ന് മണിക്കുട്ടൻ പറഞ്ഞു.
സൂര്യയെ മാത്രമല്ല, വീട്ടുകാരെയും ചേർത്താണ് സൈബർ ഇടത്തിൽ ആക്രമണം നടത്തുന്നത്. പെൺകുട്ടികൾ പോലും മോശം കമന്റ് അയക്കുന്നു. ഇനി പരാതിപ്പെടും എന്ന് സൂര്യ ഇൻസ്റ്റഗ്രാം സ്റ്റോറിൽ പറഞ്ഞിരുന്നു.
ഗ്രാൻഡ് ഫിനാൽ റൗണ്ടിന് ദിവസങ്ങൾ ശേഷിക്കെയാണ് ചെന്നൈയിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളം സീസൺ 3 മത്സരം നിർത്തി വച്ചത്. ഷോ അവസാനിക്കുന്നതിന് തൊട്ടുമുന്നെയുള്ള എലിമിനേഷൻ റൗണ്ടിൽ സൂര്യ പുറത്തായിരുന്നു.