ശ്രീലങ്കന്‍ ഗായിക യൊഹാനി പാടിയ മാനികാ മാകെ ഹിതേ ലോകമെമ്പാടും വന്‍ഹിറ്റായി മാറിയിരുന്നു. ഇതിനു പിന്നാലെ ഈ ഗാനം പാടി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലും മറ്റുമെത്തിയത്.
ഇപ്പോഴിതാ ഈ ഗാനം തെറ്റിച്ച് പാടിയ വൃദ്ധഗായകനെ പരിഹാസം കൊണ്ട് മൂടുകയാണ് ഇതേ സോഷ്യല്‍ മീഡിയ. റാണു മൊണ്ടലിനൊപ്പം പാടിക്കൂടേ… സിനിമയില അവസരം കിട്ടും എന്നിങ്ങനെയുള്ള കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
ഈ വൃദ്ധന്റെ പാട്ട് വൈറലായതിനു പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. പാട്ടിലെ ‘മന്‍ഹാലി’ എന്ന വാക്കിനു പകരം ‘മാടാലി’ എന്നു ആവര്‍ത്തിച്ചു പാടുകയും, മറ്റ് വരികളും ഉച്ചാരണവും മുഴുവന്‍ തെറ്റിക്കുകയും ചെയ്താണ് ഇയാള്‍ കേള്‍വിക്കാരില്‍ ചിരിപടര്‍ത്തി വൈറലായത്.
ഇത് കേട്ട് അസന്തുഷ്ടരായ ശ്രോതാക്കള്‍ പലരും വിമര്‍ശനവും പരിഹാസവുമൊക്കെയായി രംഗത്തെത്തുകയായിരുന്നു. ഈ പാട്ടിനെ കൊന്നുവെന്നും റാണു മൊണ്ടലിനെപ്പോലെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നുമാണ് ചിലരുടെ പ്രതികരണം.
വൈറല്‍ ഗായിക റാണു മൊണ്ടലിനൊപ്പം പാടിക്കൂടെ, സംഗീതസംവിധായകന് ഹിമേഷ് രേഷ്മിയ ഉടന്‍ തന്നെ താങ്കളെ പാടാന്‍ വിളിക്കുമെന്നും ചിലര്‍ കമന്റുകളിട്ടു.
മുമ്പ് ഇതേ ഗാനം റാണു മൊണ്ടല്‍ വളരെ മോശമായി പാടി ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഈ സാഹചര്യത്തിലാണ് വൃദ്ധനെയും ആളുകള്‍ ഉന്നം വയ്ക്കുന്നത്.
എന്നാല്‍ തെറ്റുകള്‍ വകവയ്ക്കാതെ പാടാന്‍ ധൈര്യം കാണിച്ചതിന് ഈ വൃദ്ധ ഗായകനെ പലരും പ്രശംസിക്കുന്നുമുണ്ട്. ഏതായാലും ഈ ഗായകന് ആരാണെന്ന് തിരക്കുകയാണ് സൈബര്‍ ലോകം.
ശ്രീലങ്കന്‍ ഗായിക യൊഹാനി പാടിയ ‘മനികാ മാകെ ഹിതേ’കടല്‍ കടന്നു വന്ന് ആസ്വാദകരുടെ ചുണ്ടിലും മനസ്സിലും ഇടം പിടിച്ച ഗാനമാണ്.
ഉപജീവനത്തിനു വേണ്ടി കൊല്‍ക്കത്തയിലെ റെയില്‍വേസ്റ്റേഷനിലിരുന്ന് പാട്ട് പാടുന്ന റാണു മൊണ്ടല്‍ സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് പ്രശസ്തയായത്.
പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ ഹിമേഷ് രേഷമ്യ ഗായികയ്ക്ക് അവസരം കൊടുത്തിരുന്നു. അതുകൊണ്ടാവാം ഈ വൃദ്ധന്റെ പാട്ടു കേട്ടിട്ടും പലരും ഇത്തരത്തില്‍ കമന്റ് ചെയ്തത്.