ചി​റ്റൂ​ർ കൊ​ല​പാ​ത​കം: പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു; ഭ​ർ​തൃ​പീ​ഡ​ന കേ​സു​ക​ളി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തമാകുന്നു

ചി​റ്റൂ​ർ: ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും ക​ഴു​ത്ത​റു​ത്ത കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി ച​ന്ദ​ന​പ്പു​റം മാ​ണി​ക്ക​നെ ചി​റ്റൂ​ർ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ഭീ​തി ഇ​തു​വ​രെ വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. ഭ​ർ​തൃ​പീ​ഡ​ന​ത്തെ​പ്പ​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ന്പോ​ൾ വേ​ണ്ട​ത്ര പ്ര​ധാ​ന്യം ന​ല്കാ​ത്ത​തി​ന്‍റെ ഫ​ല​മാ​ണ് മ​നു​ഷ്യ​ക്കു​രു​തി​ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് മു​ൻ​കാ​ല സം​ഭ​വ​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ത്.

കൊ​ല്ല​പ്പെ​ട്ട കു​മാ​രി​യു​ടെ പി​താ​വ് ആ​റു​മു​ഖ​ൻ ര​ണ്ടു​വ​ർ​ഷം​മു​ന്പ് മ​ക​ളെ ഭ​ർ​ത്താ​വ് നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് താ​ത്കാ​ലി​ക ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

ചി​റ്റൂ​രി​ൽ ന​ട​ന്ന അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും കൂ​ട്ട​ക്കു​രു​തി​ക്കു​ശേ​ഷ​വും ഭ​ർ​തൃ​പീ​ഡ​ന കേ​സു​ക​ളി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ഒ​ത്തു​തീ​ർ​പ്പു വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നു തു​ട​ർ​അ​ന്വേ​ഷ​ണം ന​ട​ത്താ​നും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന​താ​ണ് ജ​ന​കീ​യ ആ​വ​ശ്യം.

Related posts