ന്യൂഡൽഹി: മണിപ്പുരില്‍ പെണ്‍കുട്ടികളെ അപമാനിച്ച സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് മോദി . മണിപ്പുരിലെ സംഘര്‍ഷത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാര്‍ലമെന്റ് സമ്മേളനം ചേരുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . മണിപ്പുരിന്റെ പെണ്മക്കള്ക്ക് സംഭവിച്ചത് ഒരിയ്ക്കലും പൊറുക്കാനാവാത്ത കാര്യമാണ്. കുറ്റംകൃത്യം ചെയ്തവരില്‍ ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുകയാണെന്നും മോദി പറഞ്ഞു.
സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുകയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ നാം രാഷ്ട്രീയത്തിന് അതീതരായി ഉയരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പുരില്‍ സ്ത്രീകളെ നഗ്നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.