ഹൈ​ക്ക​മാ​ൻ​ഡി​ൽ വി​ശ്വാ​സ​മി​ല്ല; മ​ണി​പ്പു​രി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജി​വ​ച്ചു

ഇം​ഫാ​ൽ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മ​ണി​പ്പൂ​ർ മു​ൻ മ​ന്ത്രി​യു​മാ​യ ഹേ​മോ​ച​ന്ദ്ര സിം​ഗ് പാ​ർ​ട്ടി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു. ഹൈ​ക്ക​മാ​ൻ​ഡി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ഹേ​മോ​ച​ന്ദ്ര സിം​ഗ് പാ​ർ​ട്ടി​വി​ട്ട​ത്.

മ​ണി​പ്പൂ​ർ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റി​നു രാ​ജി​ക്ക​ത്തു കൈ​മാ​റി​യ​ശേ​ഷം ത​നി​ക്കു മ​റ്റൊ​രു പാ​ർ​ട്ടി​യി​ലും ചേ​രാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ണി​പ്പൂ​ർ പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് സിം​ഗ് ത​ന്‍റെ തീ​രു​മാ​ന​വും രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.

Related posts

Leave a Comment