ഇംഫാൽ: മണിപ്പുരിൽ കലാപത്തീ അണയാതെ നിൽക്കുന്നതിനിടെ വീണ്ടും തീവയ്പും വെടിവയ്പും. ചെക്ക്ക്കോൺ മേഖലയിൽ വീടുകൾ തീയിട്ടതിനു പുറമെ ക്വക്തയിൽ വെടിവയ്പുണ്ടായി.
കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടും പുറത്തുവന്നു.
ഒരു പോലീസുകാരൻ ഉൾപ്പ ടെ ആറ് പേർ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
ഇംഫാൽ വെസ്റ്റിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിലായി.സുപ്രീം കോടതി മണിപ്പുർ വിഷയം ഇന്നു പരിഗണിക്കുന്നുണ്ട്.
മണിപ്പുർ ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു കോടതിയിൽ ഹാജരാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഇന്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ (ഐടിഎൽഎഫ്) നാലംഗ സംഘവുമായാണ് ഷാ കൂടിക്കാഴ്ച നടത്തുന്നത്. അതിനിടെ സർക്കാരിനുള്ള പിന്തുണ കുക്കി പീപ്പിൾസ് അലയൻസ് പിൻവലിച്ചത് ബിജെപിയെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
അറുപതംഗ സഭയിൽ രണ്ട് എംഎൽഎമാരാണ് പാർട്ടിക്കുള്ളത്. ബിജെപിക്കു 37 അംഗങ്ങൾ ഉള്ളതിനാൽ നിലവിൽ സർക്കാരിന് ഭീഷണിയല്ല.