സംഘർഷാവസ്ഥക്ക് തെല്ലും കുറവില്ലാതെ മണിപ്പൂർ. കവിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു.
കലാപകാരികൾ നാല് പേരെ തട്ടിക്കൊണ്ടുപോയി. ഒരു സൈനികന്റെ അമ്മയും തട്ടിക്കൊണ്ടു പോയവരിൽ ഉണ്ടായിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്.
എത്രയും വേഗം തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിനു അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു.
ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം നടന്നു. ഐആർബി ക്യാംപിലേക്ക് ആൾക്കൂട്ടം ഇരച്ചു കയറി. ഇവർക്കു നേരെ പോലീസ് വെടി ഉതിർത്തു. വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
സംഭവത്തെ തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. മണിപ്പൂരിലെ മൊറേയിൽ സബ് ഡിവിഷണൽ പോലീസ ഓഫീസർ ചിങ് തം ആനന്ദ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നിൽ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം.
പട്ടണത്തിൽ പുതിയതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് ചിങ് തം ആനന്ദിനു വെടി ഏറ്റത്. വയറ്റിലൂടെ വെടിയുണ്ട തുളച്ച് കയറുകയായിരുന്നു. ഉടൻ തന്നെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.