ന്യൂഡൽഹി: മണിപ്പുരിലെ സംഘർഷങ്ങൾ ശാശ്വത പരിഹാരമില്ലാതെ നീളുന്നതിനിടെ മുഖ്യമന്ത്രി ബിരേൻ സിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടച്ചിട്ട മുറിയിൽ ചര്‍ച്ച നടത്തി.
മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഡൽഹിയിലെത്തിയ ബിരേൻ സിംഗുമായുള്ള ചർച്ചയിൽ അമിത് ഷായും രാജ്നാഥ് സിംഗും പങ്കെടുത്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു ഇവരുടെ കൂടിക്കാഴ്ച.
മണിപ്പുർ വിഷയത്തിന് പരമാവധി വേഗം പരിഹാരം കാണണമെന്നു പ്രധാനമന്ത്രി നിർദേശം നൽകിയതായാണു വിവരം. ഇരുവിഭാഗങ്ങളോട് തുടർന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതൽ കേന്ദ്ര സഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും അറിയുന്നു.
മണിപ്പുര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് നേരത്തെ പ്രധാനമന്ത്രിയുമായി കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കൂടിക്കാഴ്ച നടത്തിയിരുന്നു.