മൂഴിക്കലില്‍ ജ്യുവല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച മണിപ്പൂര്‍ സ്വദേശി പിടിയിലായി. ഇംഫാല്‍ ഹ്വാങ്‌ലേഖ് ഇയാമ്‌നി സ്വദേശി അബ്ദുള്‍ സലാം (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ചേവായൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. മൂഴിക്കല്‍ സി.വി. കോംപ്ലക്‌സിലെ റോയല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടര്‍ അടിയില്‍ പലക വെച്ച് കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിക്കുന്നതിനിടെയാണ് അബ്ദുള്‍ സലാം പിടിയിലാവുന്നത്.
ഷട്ടറിന്റെ പൂട്ട് അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. ചേവായൂര്‍ അഡീഷണല്‍ എസ്.ഐ. ഷിബു എസ്. പോള്‍, സി.പി.ഒ. അജിത്കുട്ടന്‍, ഹോംഗാര്‍ഡുകളായ ബാബു, കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു. ജ്യൂവലറി പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ തിരിച്ചുവെച്ചതായി പോലീസ് പരിശോധനയില്‍ വ്യക്തമായി. സംഭവസ്ഥലത്തു നിന്ന് അബ്ദുള്‍ സലാമിനെ മാത്രമാണ് പിടികിട്ടിയതെങ്കിലും സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് സംശയിക്കുന്നത്.
സി.സി.ടി.വി. ക്യാമറയ്ക്ക് മേല്‍ പതിഞ്ഞ വിരലടയാളങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി ചേവായൂര്‍ എസ്.ഐ. ടി.എം. നിധീഷ് അറിയിച്ചു.അബ്ദുള്‍സലാം വാടകയ്ക്ക് താമസിച്ച നല്ലളത്തെ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ഹോട്ടലിന് സമീപത്തെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ രണ്ടുപേര്‍ ലഗേജുമായി ഇറങ്ങിപ്പോവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ അബ്ദുള്‍ സലാമിന്റെ കൂട്ടാളികളാണോയെന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്.