മണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഗവർണർ അനുസൂയ ഉയ്കെ. ഇതിന് പിന്നാലെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിനെ തുടർന്ന് അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി.
ഗവർണർ രണ്ട് വിദ്യാർഥികളുടെയും കുടുംബാംഗങ്ങളെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ അവരുടെ വീടുകളിൽ പോയി കണ്ടതായി രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജൂലൈയിൽ കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ച സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ പുതിയ അക്രമം പൊട്ടിപ്പുറപ്പെട്ടു.
ഗവർണർ രണ്ട് വിദ്യാർഥികളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ദിവസങ്ങളോളം നിരാഹാരം കിടക്കുന്ന അമ്മമാർക്ക് വെള്ളം നൽകുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി.
അഞ്ച് മാസത്തോളമായി വംശീയ കലാപത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം ഒരു സിബിഐ സംഘം ഇപ്പോൾ അന്വേഷിക്കുകയാണ്.
പിന്നീട് വൈകുന്നേരം ഗവർണർ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ സന്ദർശിക്കുകയും അവരുടെ മാതാപിതാക്കളെ ലാംഗോളിലെ ഷിജ ആശുപത്രിയിൽ കാണുകയും അവർക്ക് സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു.