സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച്, സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കെടുകാര്യസ്ഥത എല്ലാവര്ക്കും അറിവുള്ളതാണ്. ഇടയ്ക്കിടെ വകുപ്പ് മന്ത്രിമാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ജോലിയില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ശിക്ഷ നല്കുന്ന വാര്‍ത്ത, മാധ്യമങ്ങളിലൂടെ ജനങ്ങളറിയാറുമുണ്ട്. സമാനമായ രീതിയില്‍ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ഡെപ്യൂട്ടി സി.എം മനീഷ് സിസോഡിയ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇതൊന്നുമറിയാതെ ജോലി സമയത്ത് സിനിമ കാണ്ടിരുന്ന ജീവനക്കാരനെ പുറകില്‍ പോയി തട്ടി വിളിച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിസോഡിയയുടെ കൂടെയുണ്ടായിരുന്നവരില്‍ തന്നെ നിരവധിയാളുകള്‍ ആ രംഗം വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ജോലി സമയത്ത് സിനിമ കണ്ടിരുന്ന വ്യക്തിയെ ഡെപ്യൂട്ടി സിഎം കടുത്തഭാഷയില്‍ തന്നെ വിമര്‍ശിക്കുന്നതും കാണാം. ആശുപത്രിയില്‍ രോഗികള്‍ കഷ്ട്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി ഇവിടെയിരുന്നു സിനിമ കാണുന്നതാണോ ഇവിടെ നടക്കുന്നത് എന്നും അദ്ദേഹം തുറന്നടിച്ചു.
ഡ്യൂട്ടിക്കിടയില്‍ കംപ്യൂട്ടറിലെ സിനിമ കാണല്‍! ഉപമുഖ്യമന്ത്രി പിറകില്‍ വന്ന് തട്ടിവിളിച്ചിട്ടും സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന് അറിഞ്ഞില്ല; വീഡിയോ വൈറല്‍
