നേപ്പാളില്‍ നിന്നെത്തി ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ സുന്ദരിയാണ് മനീഷാ കൊയ് രാള. നേപ്പാളി ബിസിനസുകാരനുമായി കുറച്ചു കാലത്തെ ദാമ്പത്യ ബന്ധമെ ഉണ്ടായിരുന്നുവെങ്കിലും അത് സ്വപ്‌നതുല്യമായിരുന്നെന്നു പറയുന്ന മനീഷ അത് തകരാനുള്ള കാരണം വ്യക്തമാക്കിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 2010 ലാണ് മനീഷ കൊയ്‌രാള വിവാഹിതയായത്. രണ്ടു വര്‍ഷത്തിന് ശേഷം ആ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ നടി വിവാഹ ബന്ധം തകര്‍ന്നതിന്റെ പിന്നിലെ യഥാര്‍ഥ കാരണം വിശദീകരിക്കുകയാണ് ഇപ്പോള്‍.
ഒരു കാലത്ത് ചെറുപ്പക്കാരുടെ സ്വപ്‌നസുന്ദരിയായിരുന്നു മനീഷ. അങ്ങനെയിരിക്കുമ്പോഴാണ് കാന്‍സര്‍ മനീഷയുടെ ജീവിതത്തില്‍ വില്ലനായെത്തുന്നത്.
ചെറുത്ത് നില്‍പ്പിലുടെ അതിനെ അതിജീവിച്ച നടി ശേഷം സിനിമയിലേക്കുള്ള യാത്ര തുടരുന്നു. 1989 ലാണ് മനീഷ സിനിമ ലോകത്തെക്ക് എത്തുന്നത്. തെന്നിന്ത്യന്‍, ബോളിവുഡ് സിനിമകളുടെ അഭിഭാജ്യ ഘടകമായി മാറുകയും ചെയ്തു.
എന്നാല്‍ കാന്‍സര്‍ മനീഷയുടെ ജീവിതത്തില്‍ ക്ഷണിക്കാത്ത അതിഥിയേപ്പോലെ എത്തിയപ്പോള്‍ നടിയുടെ ജീവിതം ദുരിതപൂര്‍ണമായി. നേപ്പാളി ബിസിനസുകാരന്‍ സമ്രാത് ദഹലുമായി 2010 ലാണ് മനീഷ വിവാഹിതയായത്. എന്നാല്‍ ആ ബന്ധം അധികം നീണ്ടില്ല. രണ്ടു വര്‍ഷത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. വിവാഹത്തെക്കുറിച്ച് സ്വപ്ന തുല്യമായ ചിന്തകള്‍ കൊണ്ടു നടക്കുന്ന ആളായിരുന്നു മനീഷ കൊയ് രാള. എന്നാല്‍ നല്ല രീതിയില്‍ ബന്ധം തുടര്‍ന്നു കൊണ്ടു പോവാന്‍ സാധിക്കുന്നില്ല എന്നു തോന്നുകയാണെങ്കില്‍ അപ്പോള്‍ തന്നെ അത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും മനീഷ പറയുന്നു.
അതിലൊരു മോശവുമില്ലെന്നും നടി വ്യക്തമാക്കുന്നു. ബന്ധം വേര്‍പ്പെടുത്തിയതില്‍ മുഴുവനും ഉത്തരവാദിത്വം തനിക്കായിരുന്നു. അതില്‍ ഒരു കുറ്റവും മറുവശത്ത് ഉണ്ടായിരുന്നില്ല. എല്ലാ തെറ്റുകളും എന്റേതായിരുന്നെന്നും മനീഷ പറയുന്നു. അടുത്തിടെ വാര്‍ത്ത ഏജന്‍സിയോട് നടത്തിയ അഭിമുഖത്തിലാണ് തന്റെ പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച് നടി തുറന്ന് സംസാരിച്ചത്. സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ മനീഷ സിനിമകളുടെ തിരക്കിലാണ്. മനീഷ നായികയായി അഭിനയിക്കുന്ന സിനിമയാണ് ‘ഡിയര്‍ മായ’. സിനിമ ജൂണ്‍ 2 ന് തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കയായ സ്ത്രീയുടെ ജീവിതകഥയാണ് സിനിമയിലുടെ പറയുന്നത്. സഞ്ജയ് ദത്തിന്റെ ജീവിതകഥ സിനിമയാവുമ്പോള്‍ അതിലും മനീഷ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സഞ്ജയുടെ അമ്മയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. എന്തായാലും നടിയുടെ തുറന്നു പറച്ചില്‍ ആരാധകരെയാകെ വിഷമിപ്പിച്ചിരിക്കുകയാണ്.