ഡയലോഗ് പഠിക്കുന്നതില് അതിസമര്ഥരായ തന്റെ സഹപ്രവര്ത്തകരായ നടന്മാരെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന് പിള്ള രാജു.
മണിയന്പിള്ള അഥവാ മണിയന്പിള്ള എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ സുധീര് കുമാര് എന്ന സ്വന്തം പേരിനേക്കാള് മണിയന്പിള്ള രാജു എന്നറിയപ്പെടുന്ന നടന്.
രാജു എന്ന് വിളിക്കാമെങ്കിലും, മണിയന്പിള്ള എന്നല്ലാതെ ആരും ആ പേര് പറയാറില്ല. സിനിമയില് ഒട്ടേറെ അനുഭവസമ്പത്തുള്ള നടന് കൂടിയാണ് അദ്ദേഹം
പിന്നില് നിന്നും അഭിനേതാക്കള്ക്ക് ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ചില സിനിമയ്ക്കുള്ളിലെ സിനിമയില് പലപ്പോഴും കണ്ടിട്ടുണ്ട്.
എന്നാല് കൊടുത്ത ഡയലോഗ് എത്ര നീളമുള്ളതായാലും അത് കാണാപാഠം പഠിച്ചു മാത്രം ലൊക്കേഷനില് എത്തുന്ന നടന്മാരുണ്ട്. അത്തരത്തില് മൂന്നു പേരെ കുറിച്ച് മണിയന്പിള്ള ഒരിക്കല് ഒരു ടി.വി പരിപാടിയ്ക്കിടെ തുറന്നു പറഞ്ഞിരുന്നു.
അഞ്ച് പേജ് ഡയലോഗ് കാണേണ്ട താമസം, അത് പഠിച്ചെടുക്കുന്ന മൂന്നു നടന്മാരെയാണ് താന് ഇതുവരെ കണ്ടിട്ടുള്ളത് എന്നാണ് രാജു പറയുന്നത്.
അതൊരു കഴിവാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. താനാണ് അവരുടെ സ്ഥാനത്തെങ്കില്, ഡയലോഗ് കൈകാര്യം ചെയ്യാന് പറ്റാത്തതെ വന്നാല് അഡ്വാന്സ് മടക്കിക്കൊടുത്ത് തിരികെ പോകും എന്ന് രാജു
അതില് ഒരാള് നടന് മോഹന്ലാലാണ്. അഞ്ച് പേജ് ഡയലോഗ് അഞ്ച് മിനിറ്റ് കൊണ്ട് പഠിച്ചവതരിപ്പിക്കുന്ന പ്രകൃതക്കാരനാണ് അദ്ദേഹം.
ചോദിച്ചാല്, ഞാന് പഠിച്ചതല്ല, ഒന്ന് സ്കാന് ചെയ്തതാണ് എന്നാകും മോഹന്ലാലിന്റെ മറുപടിയത്രേ
അങ്ങനെ കണ്ടിട്ടുള്ള മറ്റൊരു നടന് പൃഥ്വിരാജ് ആണെന്നും രാജു പറഞ്ഞു. സെറ്റില് കൃത്യമായി ഡയലോഗ് പഠിച്ചെത്തുന്ന പൃഥ്വിയെക്കുറിച്ച് സഹപ്രവര്ത്തകര് മുമ്പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്
വേറൊരാള് നടന് സിദ്ധിഖ് ആണെന്നും രാജു വ്യക്തമാക്കി. ഈ പാടവം കൂടിയായിരിക്കണം, സിദ്ധിഖിനെ മലയാള സിനിമയില് വിവിധ തരം വേഷങ്ങള്ക്ക് സമീപിക്കാന് സംവിധായകര്ക്ക് പ്രചോദനമാകുന്നത്.
നടന് ജഗതി ശ്രീകുമാറും ഇക്കാര്യത്തില് കേമനാണെന്ന് ഒപ്പം വേഷമിട്ട പല താരങ്ങളും പറഞ്ഞിട്ടുണ്ട്.