രാജുവിന് അത്യാവശ്യം സിനിമയൊക്ക കിട്ടുന്നുണ്ടല്ലോ, പിന്നെന്തിനാണ് ഈ മാമാപ്പണിയ്ക്ക് നില്‍ക്കുന്നത്! പാര്‍വതിയുടെ അമ്മയുടെ ചോദ്യത്തിന് കാളിദാസന്റെ ജനനത്തിനുശേഷമാണ് മറുപടി കൊടുത്തത്; മണിയന്‍പിള്ള രാജു പറയുന്നു

പ്രണയം, വീട്ടുകാരുടെ എതിര്‍പ്പ്, ഒളിച്ചോട്ടം, വിവാഹം, വീട്ടില്‍ നിന്ന് പുറത്താക്കല്‍, പിന്നീട് കുഞ്ഞ് ജനിച്ചതിനുശേഷം കൂടുതല്‍ സ്‌നേഹത്തോടെയുള്ള വീട്ടുകാരുടെ സ്വീകരണം, ഇവയെല്ലാം സിനിമകളിലൂടെയും ജീവിതത്തിലൂടെയും ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇതേസംഭവം സിനിമയെ വെല്ലുന്ന രീതിയില്‍ ഒട്ടുമിക്ക സിനിമാനടന്മാരുടെയും നടിമാരുടെയും ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ അതിനുള്ള ഉദാഹരണങ്ങളിലൊന്നാണ് ജയറാം പാര്‍വതി ജോഡിയുടേത്. ജയറാം പാര്‍വതി ജോഡിയുടെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് തനിക്ക് മറക്കാനാവാത്ത ഒരനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ മണിയന്‍ പിള്ള രാജു.

പാര്‍വതി ജയറാം ജോഡികളുടെ പ്രണയം പൂത്തുലഞ്ഞ കാലം. ഇരുവരുടെയും പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ പാര്‍വതിയെ ജയറാമിനൊപ്പം അഭിനയിക്കാന്‍ വിടേണ്ട എന്നുപോലും പാര്‍വതിയുടെ അമ്മ തീരുമാനിച്ചു. ഇങ്ങനെ പ്രശ്‌നങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഒരുനാള്‍ ജയറാം പാര്‍വതിയെ വിളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ആ സമയം പാര്‍വതിയുടെ വീട്ടിലേയ്ക്ക് ആരു വിളിച്ചാലും അമ്മയായിരുന്നു ഫോണ്‍ എടുക്കുക. ജയറാം വിളിച്ചാലും അമ്മയായിരിക്കും ഫോണ്‍ എടുക്കുക എന്നു കരുതി ഈ ആഗ്രഹം പറഞ്ഞത് എന്നോടായിരുന്നു. ഞാന്‍ കാര്യമേല്‍ക്കുകയും ചെയ്തു. ഞാന്‍ പാര്‍വതിയെ വിളിച്ചു. ഫോണ്‍ എടുത്തത് പാര്‍വതിയുടെ അമ്മായിയിരുന്നു. ഞാന്‍ ഒരു നമ്പറിട്ടു. അമ്മ അത് വിശ്വസിച്ച് ഫോണ്‍ പാര്‍വതിയ്ക്ക് നല്‍കി.

അമ്മ അറിയാതെ ഇരുവരും സംസാരിച്ചു. ഏറെ നാളുകള്‍ക്കുശേഷം ഞാന്‍ പാര്‍വതിയുടെ അമ്മയെ കാണാന്‍ ഇടവന്നപ്പോള്‍ അമ്മ ചോദിച്ചു, രാജുവിന് അത്യാവശ്യം നല്ല പടങ്ങളൊക്കെ കിട്ടുന്നുണ്ടല്ലോ, പിന്നെയെന്തിനാണ് ഈ മാമാ പണിക്ക് നില്‍ക്കുന്നത്. അന്ന് അതുകേട്ടപ്പോള്‍ ഞെട്ടിത്തരിച്ച് നിന്നതല്ലാതെ തിരിച്ച് ഒന്നും പറഞ്ഞില്ല. കുറേക്കാലത്തിനുശേഷം ഇരുവരും വിവാഹിതാരയി. കാളിദാസന്‍ ജനിച്ചു. വീണ്ടും ഒരിക്കല്‍ കൂടി പാര്‍വതിയുടെ അമ്മയെ കാണാന്‍ ഇടയായി. കാളിദാസനെയും ഒക്കത്തുവച്ചായിരുന്നു അമ്മയുടെ നില്‍പ്പ്. അന്ന് നല്‍കാത്ത മറുപടി നല്‍കാന്‍ ഞാന്‍ അവരുടെ അടുത്തെത്തി. അന്ന് ഞാന്‍ ചെയ്ത മാമാപ്പണിയുടെ സമ്മാനമാണ് ഇപ്പോള്‍ ഒക്കത്തിരിക്കുന്നത്. ഒരു നിമിഷം സ്തംഭിച്ചെങ്കിലും ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു അതൊരു തമാശയായിരുന്നില്ലേ…

Related posts