സിനിമയില്‍ കാണുന്നതിനേക്കാള്‍, അല്ലെങ്കില്‍ വിവരിക്കുന്നതിനേക്കാള്‍ കഥ ചില സമയങ്ങളില്‍ സിനിമയ്ക്ക് പുറത്ത് അല്ലെങ്കില്‍ സിനിമയുടെ പിന്നണിയില്‍ നടക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവകഥയാണ് സിനിമാലോകത്തുനിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. പൃഥ്വിരാജിനെ നായകനാക്കി മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ചിത്രമായിരുന്നു പാവാട. ഒരു എ പടത്തില്‍ നായികയാകേണ്ടി വന്ന സിസിലിയുടെ ജീവിതം ആവിഷ്കരിച്ച സിനിമയായിരുന്നു ഇത്. പാവാടയില്‍ പൃഥ്വിരാജിന്റെ അമ്മ വേഷം ചെയ്തത് ആശ ശരത്ത് ആയിരുന്നു. സിസിലിയുടെ വേഷം ചെയ്തപ്പോള്‍ താന്‍ കരഞ്ഞു പോയി എന്ന് ആശ ശരത്ത് പറഞ്ഞിരുന്നു.
എന്നാല്‍, ഈ വേഷത്തിലേയ്ക്ക് ആദ്യം കാസ്റ്റ് ചെയ്തത് ആശ ശരത്തിനെ അല്ലായിരുന്നു. മലയാളത്തിന്റെ പ്രിയ നടി ശോഭനയെയായിരുന്നു. കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മണിയന്‍പിള്ള രാജു നടിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ആ വേഷം ചെയ്യാന്‍ താല്‍പ്പര്യം ഇല്ലെന്നു പറഞ്ഞു തങ്ങളെ ശോഭന ഒഴിവാക്കുകയായിരുന്നെന്നും നടിയുടെ ആ പ്രതികരണം വലിയ വേദന ഉണ്ടാക്കി എന്നും മണിയന്‍പിള്ള രാജു പറയുന്നു.
ആ വേഷം നിരസിക്കാന്‍ താരം ആദ്യം പറഞ്ഞതു ഡാന്‍സ് പരിപാടികളുടെ തിരക്കിനിടയില്‍ കേരളത്തില്‍ വന്നു ഷൂട്ടിംഗ് നടക്കില്ല എന്നായിരുന്നു. അങ്ങനെ ആണെങ്കില്‍ ശോഭനയുടെ സീന്‍ മാത്രം ചെന്നൈയില്‍ സെറ്റ് ഇട്ടു ചിത്രീകരിക്കാം എന്നും പറഞ്ഞിട്ടും താരം വേഷം ചെയ്യാന്‍ പറ്റില്ല എന്നു പറയുകയായിരുന്നു. ഒടുവില്‍ വേഷം നിരസിക്കാനുള്ള കാരണം ശോഭന വ്യക്തമാക്കിയതിങ്ങനെയാണെന്ന് രാജു പറയുന്നു.
പൃഥ്വിരാജിനെ പോലെയുള്ള മുതിര്‍ന്ന താരങ്ങളുടെ അമ്മ വേഷത്തില്‍ വരാന്‍ പറ്റില്ലെന്നും അതു തന്റെ ഡാന്‍സ് പ്രൊഫഷനെ ബാധിക്കും എന്നുമാണ് അവര്‍ പറഞ്ഞത്. ഒപ്പം അഭിനയിച്ച മോഹന്‍ലാല്‍ മുത്തച്ഛനായിപ്പോലും അഭിനയിക്കുന്നില്ലേ എന്നൊക്കെ ചോദിച്ചു. എങ്കിലും ശോഭന തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. അങ്ങനെയാണ് ആ വേഷം ആശാ ശരത്തില്‍ എത്തയത്. മണിയന് പിള്ള രാജു പറയുന്നു.