ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​നി​യും വ​രും, അ​ന്വേ​ഷ​ണ​സം​ഘം വ​ന്ന​ല്ലോ, അ​വ​ര്‍ അ​ന്വേ​ഷി​ക്ക​ട്ടെ; പ്ര​തി​ക​ണ​വു​മാ​യി മ​ണി​യ​ൻ​പി​ള്ള രാ​ജു

കൊ​ച്ചി: ന​ടി മി​നു മു​നീ​ര്‍ ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മ​ണി​യ​ൻ​പി​ള്ള രാ​ജു. ‘ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​നി​യും വ​രും. പ​ണം ത​ട്ടാ​ന്‍ നോ​ക്കി​യ​വ​രും അ​വ​സ​രം കി​ട്ടാ​ത്ത​വ​രും ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കുമെന്ന് മണിയൻപിള്ള രാജു പറഞ്ഞു.

‘അ​ന്വേ​ഷ​ണ​സം​ഘം വ​ന്ന​ല്ലോ, അ​വ​ര്‍ അ​ന്വേ​ഷി​ക്ക​ട്ടെ. ക​ള്ള​പ്പ​രാ​തി​ക​ളു​മാ​യി വ​രു​ന്ന​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണം. ഞാ​ന്‍ തെ​റ്റു​കാ​ര​നെ​ങ്കി​ല്‍ എ​നി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. അ​മ്മ​യി​ല്‍ അം​ഗ​ത്വം വ​ഴി​വി​ട്ട രീ​തി​യി​ല്‍ ന​ട​ക്കി​ല്ല’ എ​ന്നും മ​ണി​യ​ന്‍ പി​ള്ള രാ​ജു വ്യക്തമാക്കി.

മ​ല​യാ​ള​ത്തി​ലെ നാ​ല് പ്ര​മു​ഖ ന​ട​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രി​ൽ നി​ന്നു​മു​ണ്ടാ​യ ദു​ര​നു​ഭ​വം തു​റ​ന്ന് പ​റ​ഞ്ഞാണ് ന​ടി മി​നു മു​നീ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. ജ​യ​സൂ​ര്യ, മു​കേ​ഷ്, മ​ണി​യ​ന്‍ പി​ള്ള രാ​ജു, ഇ​ട​വേ​ള ബാ​ബു, അ​ഡ്വ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ നോ​ബി​ള്‍, വി​ച്ചു എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് താ​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

മ​ണി​യ​ന്‍ പി​ള്ള​രാ​ജു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ടാ ​ത​ടി​യാ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​മ്പോ​ള്‍ ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് വ​രു​മെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും പി​റ്റേ ദി​വ​സം ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് ദേ​ഷ്യ​പ്പെ​ട്ടു​വെ​ന്നും മി​നു ആ​രോ​പി​ച്ചിരുന്നു.

Related posts

Leave a Comment