ആ റോഡ് റോളറിന്റെ ലേലം മോഹന്‍ലാല്‍ അറിഞ്ഞാഞ്ഞത് നന്നായി ! അല്ലെങ്കില്‍ ഓടിവന്നു വാങ്ങിച്ചേനെ; പഴയ കിണ്ടിയും മൊന്തയും വരെ പൊന്നും വിലയ്ക്ക് വാങ്ങുന്ന ആളാണ് ലാലെന്ന് മണിയന്‍പിള്ള രാജു…

മോഹന്‍ലാലും ശോഭനയും മണിയന്‍പിള്ള രാജുവുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രമാണ് വെള്ളാനകളുടെ നാട്. പിഡബ്ല്യൂഡി ഓഫിസില്‍ കിടക്കുന്ന റോഡ് റോളര്‍ സ്വന്തമാക്കാനുള്ള സി പവിത്രന്‍ നായര്‍ എന്ന കോണ്‍ട്രാക്ടര്‍ സഹിക്കുന്ന കഷ്ടപ്പാടുകളിലൂടെയാണ് സിനിമ മുമ്പോട്ടു പോകുന്നത്.

ഈ സിനിമയിലേതിനു സമാനമായി കഴിഞ്ഞ ദിവസം കോഴിക്കോട് സിവില്‍സ്‌റ്റേഷനു മുമ്പില്‍ കിടന്ന റോഡ് റോളര്‍ ലേലത്തില്‍ പോയിരുന്നു. രണ്ടു ലക്ഷം രൂപയ്ക്ക് എന്‍.എന്‍.സാലിഹ് എന്നയാളാണ് അത് ലേലത്തിനെടുത്തത്. എന്നാല്‍ ലേലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഓടിവന്നു വാങ്ങിയേനെ എന്നു പറയുകയാണ് നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജു.

ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പഴയ സാധനങ്ങളോടുള്ള മോഹന്‍ലാലിന്റെ കമ്പം മണിയന്‍പിള്ള രാജു പങ്കുവെച്ചത്. ” ആ റോഡ് റോളര്‍ ലേലം ചെയ്യുന്നത് മോഹന്‍ലാലറിയാത്തതു നന്നായി. പഴയകിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താല്‍ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാല്‍ അറിഞ്ഞെങ്കില്‍ ഓടിവന്നു വാങ്ങിച്ചേനെ..” അദ്ദേഹം പറഞ്ഞു.

ഇതു കൂടാതെ വെള്ളാനകളുടെ നാട് സിനിമയെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. ബാലന്‍.കെ. നായരടക്കമുള്ള താരനിരയുമായി മറ്റൊരു കഥയില്‍ ഷൂട്ടിംഗ് തുടങ്ങാന്‍ നാലു ദിവസം മാത്രമുള്ളപ്പോഴാണ് കഥ അത്ര പോരെന്ന് പ്രിയദര്‍ശന് തോന്നുന്നത്. അങ്ങനെയാണ് വെള്ളാനകളുടെ നാട് എന്ന സിനിമയുടെ കഥ മാറ്റിയെഴുതേണ്ടിവന്നതെന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞു.

പുതിയ കഥ വേണമെന്ന് പ്രിയന്‍ ശ്രീനിവാസനോട് പറഞ്ഞു. ആ ദിവസം എല്ലാ താരങ്ങളും സാങ്കേതി വിദഗ്ധരും കോഴിക്കോട് മഹാറാണി ഹോട്ടലില്‍ എത്തിയിരുന്നു. തുടര്‍ന്ന് ‘മാല്‍ഗുഡി ഡേയ്‌സ്’ എന്ന നോവലില്‍ ജപ്തി ചെയ്ത റോഡ് റോളര്‍ ആന വലിച്ചുകൊണ്ടുപോവുന്ന രംഗത്തെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നുവത്രേ.

എന്നാല്‍ തിരക്കഥാകൃത്തായ ശ്രീനിവാസന്‍ ഈ സമയത്ത് പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലായിരുന്നു. തുടര്‍ന്ന് ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകള്‍ തലേന്ന് രാത്രി മഹാറാണിയിലേക്ക് വിളിച്ച് ഫോണ്‍വഴി പറഞ്ഞു കൊടുക്കുകായിരുന്നു.

ഗുരുവായൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ലോറികളില്‍ ചില ദിവസം സീനുകളെഴുതിയ കടലാസ് കൊടുത്തയച്ചിട്ടുണ്ട്. എഴുതിപ്പൂര്‍ത്തിയാക്കിയ തിരക്കഥ പോലുമില്ലാതിരുന്നിട്ടും വെറും 20 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയതായും മണിയന്‍പിള്ള രാജു പറഞ്ഞു.

മൈതീനേ ആ ചെറിയേ സ്പാനറിങ്ങ് എടുത്തേ എന്ന ഹിറ്റ് സീനിന്റെ ഷൂട്ടിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. കുതിരവട്ടം പപ്പുവും റോഡ് റോളറുമായുള്ള സീനുകള്‍ ചിത്രീകരിക്കാനായി ആയിരം രൂപ ദിവസവാടകയ്ക്കാണ് പിഡബ്ല്യുഡിയില്‍നിന്ന് റോഡ് റോളര്‍ എടുത്തത്.

കോഴിക്കോട്ടുകാര്‍ നല്ലയാള്‍ക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോള്‍ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനല്‍കിയതെന്നും മതിലിടിച്ചു പൊളിക്കാന്‍ അനുവദിച്ചതെന്നും മണിയന്‍പിള്ള പറഞ്ഞു. ഒറ്റ ടേക്കില്‍ ഈ രംഗം ചിത്രീകരിക്കാന്‍ രണ്ടു ക്യാമറ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നു.

Related posts

Leave a Comment