തിരുവനന്തപുരം: മണിയാർ വൈദ്യുതി പദ്ധതി കരാർ നീട്ടൽ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പദ്ധതി കരാർ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ സർക്കാരിന് എന്താണ് തടസമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
അതേസമയം, പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്നാണ് കെഎസ്ഇബിയുടെ നിലപാടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി സഭയിൽ പറഞ്ഞു. ആർക്കും നഷ്ടം വരാത്ത തീരുമാനം വേണമെന്നും കൃഷ്ണൻകുട്ടി സഭയിൽ പറഞ്ഞു.
കരാർ നീട്ടി നൽകുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലിച്ചു. കാർബോറാണ്ടം കന്പനി വൈദ്യുതി ഉത്പാദിപ്പിക്കട്ടെ, മിച്ചമുള്ള വൈദ്യുതി കെഎസ്ഇബിക്ക് നൽകട്ടെ, വിഷയം ചർച്ചയിലൂടെ പരിഹരിക്കാം. കരാർ നീട്ടണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
കരാർ നീട്ടൽ തെറ്റായ നയമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കന്പനിക്ക് എന്തിനാണ് വഴിവിട്ട സഹായം ചെയ്യുന്നതെന്ന് ചെന്നിത്തല ചോദിച്ചു.