പത്തനംതിട്ട: മഴ കനത്തതിനാലും മണിയാർ ബാരേജിന് മുകൾ ഭാഗത്തുള്ള കാരിക്കയം,അള്ളുങ്കൽ മൂഴിയാർ, കക്കാട് എന്നീ ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതോല്പാദനം കൂട്ടിയതിനാലും മണിയാർ റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മണിയാർ ബാരേജിലെ ജലനിരപ്പ് 34.60മീറ്ററായി ക്രമീകരിക്കുന്നതിനായി മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഇന്ന് വൈകുന്നേരം 5.30ന് 50സെന്റീമീറ്റർ വീതം ഉയർത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.
ഇതുമൂലം കക്കാട്ടാറിൽ 100 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പന്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ പ്രത്യേകിച്ച് മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രതാ പാലിക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.