വണ്ടിത്താവളം: മാങ്ങോട്ട് മണിയേട്ടന്റെ ചായക്കടയിൽ രാഷ്ടീയ പാർട്ടികളുടെ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് നാട്ടുകാർക്ക് കൗതുക ദൃശ്യമായിരിക്കുകയാണ്.
യുഡിഎഫ് ,എൽഡിഎഫ് ,ബിജെപി, എഐഎഡിഎംകെ എന്നിവയ്ക്കു പുറമെ സ്വതന്ത്ര സ്ഥാനാർത്ഥികളും പോസ്റ്ററുകളും കൊടികളും സ്ഥാപിച്ചിട്ടുണ്ട്.
മണിയുടെ മകൻ ജോയ് ആണ് ചായക്കട നടത്തുന്നത്. സാധാരണ രാഷ്ട്രീയ പാർട്ടി കൾ പോസ്റ്റർ പതിക്കാൻ എത്തിയാൽ കടയുടമകൾ മുഖം തിരിക്കുകയാണ് പതിവ്.
എന്നാൽ ജോയ് ഇതിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. മത്സരാര്‍ത്ഥികൾ എത്തിയാൽ അവരുടെ രാഷ്ട്രീയം പ്രശ്നമേ അല്ല. അവർ പോസ്റ്റർ പതിക്കാനും കൊടി സ്ഥാപിക്കാനും സ്ഥലവും ഒരുക്കി കൊടുക്കും.
അതോടൊപ്പം എല്ലാ സ്ഥാനാർത്ഥികൾക്കുംവിജയാശംസകളും നൽകാറുണ്ട് . ഇതുകൊണ്ടു തന്നെ അച്ചൻ മണിയുടെ പേരിൽ ജോയ് നടത്തുന്ന ചായക്കട മിക്ക രാഷ്ട്രീയക്കാരുടേയും പ്രിയകേന്ദ്രമായി മാറിക്കഴിഞ്ഞു.